കാശ്മീര്‍: ജമ്മു കാശ്മീര്‍ വിഘടനവാദി നേതാവ് ഷബീര്‍ അഹമ്മദ് ഷായെ ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരസ്യമായി കൈയ്യേറ്റം ചെയ്തു. ബുധനാഴ്ച്ച ജയില്‍ മോചിതനായ ഷബീര്‍ ഷാ ജമ്മുവില്‍ ഒരു പത്രസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് ആക്രമണമണ്ടായത്. പത്രസമ്മേളനത്തിനിടെയെത്തിയ 12ഓളം വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.

മൈക്രോ ഫോണുകളും ഫര്‍ണിച്ചറുകളും വലിച്ചെറിയുകയും ഷായെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ദേശവിരുദ്ധ വികാരം ഇളക്കിവിടാന്‍ ജമ്മു കാഷ്മീരിന്റെ മണ്ണ് ഉപയോഗിക്കരുതെന്ന മുദ്രാവാക്യവും അവര്‍ മുഴക്കിയിരുന്നു.