ന്യൂദല്‍ഹി: പ്രശസ്ത ടി വി താരം ഷാബിര്‍ ആലുവാലിയയെ ഫിയര്‍ ഫാക്ടര്‍ ഖത്‌റോം കി ഖിലാഡിയായി തിരഞ്ഞെടുത്തു.

വെള്ളത്തിനടിയിലെ സംഘട്ടനവും, അപകടകരങ്ങളായ ഉയരങ്ങളില്‍ നിന്നുള്ള ചാട്ടം തുടങ്ങി നിരവധി മല്‍സരങ്ങളിലൂടെയാണ് ഖത്‌രോം കെ ഖിലാഡിയെ തിരഞ്ഞെടുത്തത്.

സ്‌ക്വാഷ് കളിക്കാരന്‍ റിത്വിക് ഭട്ടാചാര്യയെയാണ് ഗ്രാന്റ് ഫിനാലെയില്‍ ഷാബിര്‍ തോല്‍പ്പിച്ചത്. കളേഴ്‌സില്‍ വ്യാഴാഴ്ചയായിരുന്നു ഇതിന്റെ സംപ്രേക്ഷണം. മോഡലുകളും ബോളിവുഡ് നടന്‍മാരുമായ മിലിന്ദ് സോമനും ദീനോ മോറിയയുമായിരുന്നു ഫൈനലില്‍ എത്തിയ മറ്റുരണ്ടു പേര്‍. എന്നാല്‍ ആദ്യത്തെ സംഘട്ടനത്തോടെ ഇരുവരും പുറത്താവുകയായിരുന്നു.

കഹി തോ ഹോഗ, ഖയാമത് എന്നി ടി വി സീരിയലുകളിലൂടെ പ്രശസ്തനായ ഷാബിറിന് 50 ലക്ഷം രൂപയും ഒരു സ്‌കോര്‍പ്പിയോയും സമ്മാനമായി ലഭിക്കും.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതിയില്‍ പായുന്ന ട്രെയിനിനു മുകളിലൂടെ നടക്കുകയും ട്രെയിനില്‍ ഉള്ളിലുള്ള തന്റെ പാര്‍ട്ട്ണറുമായി കോര്‍ഡിനേറ്റ് ചെയ്യുകയുമാണ് ഒരു സംഘട്ടന രംഗം. എന്നാല്‍ ട്രക്കിനടിയില്‍ നിന്ന് കാര്‍ ഓടിച്ചു കൊണ്ടു വരികയായിരുന്നു രണ്ടാമത്തെ മല്‍സരയിനം. എത്ര വേഗത്തിലും കൂടുതല്‍ തവണയും ചെയ്യുന്നുവോ അവരായിരിക്കും ഖിലാഡി.

31 കാരനാണ് വിജയിയായ ഷാബിര്‍. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയായിരുന്നു പരിപാടിയുടെ അവതാരക. ബ്രസീലിലാണ് മല്‍സരങ്ങള്‍ ചിത്രീകരിച്ചത്.