sabarimalaശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറ­ക്കും. ഇന്നു വൈകിട്ട് 5.30നാ­ണ് അ­യ്യ­പ്പ­ക്ഷേ­ത്രനട തു­റ­ക്കുക. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ശബരിമലയിലേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരെയാണ് നാളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെ­ടു­ക്കും.

ഇരുപത്തിയൊന്നു വരെ വിശേഷാല്‍ പൂജകളുണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ എന്നിവയ്ക്കു പുറമെ 20ന് സഹസ്രകലശാഭിഷേകവും 21ന് കളഭാഭിഷേകവും ഉണ്ടാകും.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങ­ളില്‍ ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് നടക്കു­ന്ന­ത്. പമ്പ മണല്‍പ്പുറത്ത് നടപ്പന്തലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. സ്വാമി അയ്യപ്പന്‍ സീരിയലിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ച് സുബ്രഹ്മണ്യം ട്രസ്റ്റാണ് നടപ്പന്തല്‍ നിര്‍മിക്കുന്നത്.