എഡിറ്റര്‍
എഡിറ്റര്‍
മണ്ഡലകാലത്തിന് തുടക്കമിട്ട് കൊണ്ട് ശബരിമല നട തുറന്നു
എഡിറ്റര്‍
Friday 15th November 2013 11:20pm

sabarimala-2

പത്തനംതിട്ട: മണ്ഡലകാലത്തിന് തുടക്കമിട്ട് കൊണ്ട് ശബരിമലയില്‍ നട തുറന്നു.

തീര്‍ത്ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും ശബരിമലയില്‍ പൂര്‍ത്തിയായി.

പുതിയ മേല്‍ശാന്തിയുടെ സ്ഥാനാരോഹണമാണ് ആദ്യ ദിവസം ക്ഷേത്ര സന്നിധിയില്‍ നടന്നത്.

നട തുറക്കുന്നതിനായി കാത്തിരുന്ന ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കി തന്ത്രി കണ്ഠരര് മഹേശ്വരരും മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റിയും ചേര്‍ന്നാണ് നട തുറന്നത്. വൈകീട്ട് അഞ്ചരക്കായിരുന്നു നടതുറന്നത്.

ആഘോഷപൂര്‍വ്വമുള്ള പുതിയ മേല്‍ശാന്തിയുടെ സ്ഥാനാരോഹണത്തിന് ശേഷം രാത്രി പത്തോടെ നടയടച്ചു.

ഇന്ന് മറ്റ് പ്രത്യേക പൂജകളൊന്നും നടന്നില്ല. നാളെ പുലര്‍ച്ചെ വീണ്ടും നട തുറക്കുന്നതോടെ രണ്ട് മാസം നീണ്ട് നില്‍ക്കുന്ന മണ്ഡലകാലം ആംരംഭിക്കും.

രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി ക്ഷേത്ര സന്നിധിയില്‍ വിന്യസിച്ചിരിക്കുന്നത്.

Advertisement