എഡിറ്റര്‍
എഡിറ്റര്‍
ശബരിമലയില്‍ കഴുതച്ചുമട് നിര്‍ത്തി
എഡിറ്റര്‍
Saturday 25th August 2012 9:17am

തിരുവനന്തപുരം: അടുത്ത തീര്‍ത്ഥാടനകാലം മുതല്‍ ശബരിമലയില്‍ ശര്‍ക്കരയും മറ്റ് സാധനങ്ങളും കഴുതപ്പുറത്ത് കയറ്റി സന്നിധാനത്തേക്ക് അയയ്ക്കുന്ന രീതി ഉണ്ടാവില്ല. പകരം പമ്പയില്‍നിന്ന് ട്രാക്ടറില്‍ സാധനങ്ങള്‍ എത്തിക്കും.

Ads By Google

മറ്റ് ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ കയറ്റി അയയ്ക്കാനും ഇനി കഴുതകളെ ഉപയോഗിക്കില്ലെന്ന് ചീഫ്‌സെക്രട്ടറിയും ദേവസ്വം ചീഫ് കമ്മീഷണറുമായ കെ. ജയകുമാര്‍ അറിയിച്ചു.  കഴുതപ്പുറത്ത് സാധങ്ങള്‍ എത്തിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം വിവിധ ഭാഗങ്ങളില്‍ നിന്നും ഉണ്ടായിരുന്നു.

ഇതേത്തുടര്‍ന്നാണ് കഴുതകളെ ഉപയോഗിച്ച് ഇനി സന്നിധാനത്തേക്ക് സാധനം കയറ്റേണ്ടെന്ന തീരുമാനം ഉണ്ടായത്.

Advertisement