Categories

ശബരമിലയില്‍ ആദ്യ ഘട്ട സുരക്ഷാ ഉപകരണങ്ങള്‍ എത്തി

shabarimala-doliശബരിമല: ശബരിലയുടെ സുരക്ഷക്കായി വാങ്ങുന്ന ഏഴു കോടി രൂപയുടെ ഉപകരണങ്ങളുടെ ആദ്യ ബാച്ച് എത്തി. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ സുരക്ഷാ ഉപകരണങ്ങളാണ് ഇപ്പോള്‍ എത്തിയത്.

ബോഡി സ്‌കാനര്‍, രാസപദാര്‍ഥങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കാന്‍ തെര്‍മല്‍ ഡിക്റ്റക്ടറുകള്‍, തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ലൈഫ് ഡിക്റ്റക്ടറുകള്‍ എന്നിങ്ങനെയുള്ളതാണ് ഉപകരണങ്ങള്‍. ഇവയില്‍ പലതും കേരളത്തില്‍ ആദ്യമാണ്. വസ്ത്രങ്ങള്‍ക്കുള്ളിലോ മറ്റോ രഹസ്യമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള ബോഡി സ്‌കാനറുകളാണ് ശബരിമലയില്‍ സ്ഥാപിക്കുന്നത്. ഒരു കോടി രൂപയോളമാണ് ഇവയുടെ വില.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി പൊലീസാണ് സുരക്ഷാ ഉപകരണങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ നിയന്ത്രിക്കുന്നത്. അടുത്ത തീര്‍ഥാടന കാലത്തോടു കൂടി ഇവയില്‍ ഭൂരിഭാഗവും ശബരിമലയിലെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

തിരുവനന്തപുരം കരകുളം കെല്‍ട്രോണ്‍ യൂണിറ്റിലെ സെക്യൂരിറ്റി സിസ്റ്റംസ് ഗ്രൂപ്പാണ് ദേവസ്വം ബോര്‍ഡിനു വേണ്ടി സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നത്.
ദേവസ്വം ബോര്‍ഡു വാങ്ങുന്നവയില്‍ ബോംബ് സ്യൂട്ടുകള്‍ ഉള്‍പ്പെടെ എതാനും ഉപകരണങ്ങള്‍ കൂടി ഇനി ലഭിക്കാനുണ്ട്. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഉപകരണങ്ങള്‍ പൂര്‍ണമായും സ്ഥാപിച്ചു കഴിയുന്നതോടെ സുരക്ഷയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള ക്ഷേത്രമായി ശബരിമല മാറും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.