കാസര്‍കോട്: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോഡ് ജില്ലയിലെ ബോവിക്കാനത്ത് കോട്ടൂരിലാണ് അപകടം. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്ക് പോകവേയാണ് പുലര്‍ച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത്.

ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡ്, എയര്‍പോര്‍ട്ട് പ്രദേശങ്ങളിലുള്ളവരാണ് അയ്യപ്പഭക്തര്‍. മാതയ്യ, ഗണപതി ഗുരുസ്വാമി, നഞ്ചുണ്ട എന്നിവരാണ് മരിച്ചത്. 50 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ മംഗലാപുരത്തും കാസര്‍കോട് നായനാര്‍ മെമ്മോറിയല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നുള്ള അയ്യപ്പന്‍മാര്‍ ധര്‍മ്മസ്ഥല അടക്കമുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഗുരുവായൂര്‍ വഴി ശബരിമലക്ക് പോകാനായി വരുമ്പോഴാണ് ബസ് അപകടത്തില്‍ പെട്ടത്.