എഡിറ്റര്‍
എഡിറ്റര്‍
ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവിതം അഭ്രപാളിയിലേക്ക്
എഡിറ്റര്‍
Saturday 4th August 2012 10:15am

കാണ്‍പൂര്‍: അടുത്തിടെ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവിതം അഭ്രപാളിയിലേക്ക്. ഷാദ് അലിയാണ് ലക്ഷ്മി സൈഗാളിന്റെ കഥ വെള്ളിത്തിരയിലെത്തിലെത്തിക്കുന്നത്‌.

Ads By Google

ജൂലൈ 23ന് അന്തരിച്ച ലക്ഷ്മിയുടെ കൊച്ചുമകനാണ് ഷാദ് അലി. 1994ല്‍ തന്നെ ലക്ഷ്മിയെക്കുറിച്ചൊരു ചിത്രമൊരുക്കുകയെന്ന പദ്ധതി ഷാദിന്റെ മനസിലുണ്ട്. അന്നുമുതല്‍ തിരക്കഥാ രചന തുടരുകയാണ്. ലക്ഷ്മി അന്തരിച്ചതോടെ പ്രോജക്ട് എത്രയും പെട്ടെന്ന് ആരംഭിക്കാനാണ് ഷാദിന്റെ തീരുമാനം.

ക്യാപ്റ്റന്‍ ലക്ഷ്മിയുടെ അനുശോചന ചടങ്ങിലാണ് ഷാദ് ഇക്കാര്യം വെളിപ്പെടുത്തിയത്. എഴുതപ്പെട്ടതും അല്ലാത്തതുമായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ചരിത്രമാണ് തന്റെ തിരക്കഥക്ക് അവലംബമായതെന്ന് ഷാദ് പറഞ്ഞു. ക്യാപ്റ്റന്‍ ലക്ഷ്മിയെക്കുറിച്ചുള്ള ഡോക്യുമെന്ററികളും ഇന്റര്‍വ്യൂകളും പരിശോധിച്ചിട്ടുണ്ട്‌. അവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന സുഹൃത്തുക്കളെയും മാധ്യമപ്രവര്‍ത്തകരെയും കണ്ട് സംസാരിച്ചെന്നും ഷാദ് വ്യക്തമാക്കി.

സിംഗപ്പൂര്‍, ബര്‍മ, ദല്‍ഹി, പഞ്ചാബ്, തമിഴ്‌നാട്, കേരള എന്നിവിടങ്ങളിലായി ചിത്രം ചിത്രീകരിക്കും. അവസാന ഭാഗം കാണ്‍പൂരില്‍ തന്നെ ചിത്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജനനം മുതല്‍ അവസാനം വരെയുള്ള കാര്യങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌ക്രിപ്റ്റ് പൂര്‍ത്തിയായാലുടന്‍ ചിത്രം ആരംഭിക്കാനാണ് തീരുമാനം. സാതിയ എന്ന ചിത്രത്തിലൂടെയാണ് ഷാദ് സംവിധാന രംഗത്തെത്തിയത്. പിന്നീട് ബണ്ടി ആന്റ് ബബ്ലി, ജൂം ബരാബര്‍ ജൂം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

Advertisement