എഡിറ്റര്‍
എഡിറ്റര്‍
റിയാലിറ്റി ഷോയ്ക്കിടെ ചാനല്‍ അവതാരകനെ കൈകാര്യം ചെ്‌യ്ത് ഷാരൂഖ് ഖാന്‍; നിലത്തിട്ട് വലിച്ചു; വീഡിയോ
എഡിറ്റര്‍
Monday 5th June 2017 2:10pm

 

റിയാലിറ്റി ഷോയ്ക്കിടെ നിയന്ത്രണം വിട്ട ഷാരൂഖ് ഖാനും സഹമത്സരാര്‍ത്ഥിയായ യുവതിയും അവതാരകനെ കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്ത്. ബോളിവുഡിലെ കിംഗ് ഖാന്‍ ഈജിപ്ത്യന്‍ ടെലിവിഷന്‍ ചാനലിന്റെ റിയാലിറ്റി ഷോക്കിടെയാണ് നിയന്ത്രണം വിട്ട് പെരുമാറിയത്.


Also read ‘ഇത് വേട്ടയാടലാണ്, ആസൂത്രിമായ നീക്കമാണ്: ഞങ്ങള്‍ തളരാതെ പോരാടും’ പ്രണോയ് റോയിയ്‌ക്കെതിരായ സി.ബി.ഐ നടപടിയില്‍ നിലപാട് പ്രഖ്യാപിച്ച് എന്‍.ഡി.ടി.വി


 

എന്നാല്‍ ചതുപ്പില്‍ കുടുങ്ങിയ ഷാരൂഖിന് മത്സരം തീരെ പിടിച്ചില്ല. അവതാരകനായ റമീസ് ഗലാല്‍ നല്‍കിയ കയറില്‍ പിടിച്ച് പുറത്തെത്തിയ താരം റമീസിനെ ആക്രമിക്കുകയായിരുന്നു. റമീസിനെ വലിച്ച് നിലത്തിട്ട താരം തല്ലാന്‍ ശ്രമിക്കുകയും കാലില്‍ പിടിച്ച് വലിക്കുകയും ചെയ്തു.


Dont miss കൊടുത്ത കൈക്കൂലി ഉദ്യോഗസ്ഥര്‍ വീട്ടില്‍ കൊണ്ടുവന്നു തരും; 1100 ല്‍ വിളിച്ചാല്‍ മതി


തമാശ രൂപേണ ചെയ്തതാണെന്നും ക്ഷമ ചോദിക്കുന്നതായും അവതാരകന്‍ പറഞ്ഞെങ്കിലും ഷാരൂഖിന്റെ ‘കലിപ്പ്’ അടങ്ങിയിരുന്നില്ല. ഇതിനിടയില്‍ അവതാരകന്‍ താരത്തിന്റെ കാലു പിടിക്കുക വരെ ചെയ്യുന്നുണ്ട്.

 

മറ്റൊരു വനിതാ മത്സരാര്‍ത്ഥിയാകട്ടെ വലിച്ച് കരയില്‍ കയറ്റിയ ഉടന്‍ തന്നെ അവതാരകനെ അക്രമിക്കുകയായിരുന്നു. നിലത്ത് കിടന്നായിരുന്നു ഇവരുടെ പരാക്രമം. ഇവരോടും അവതാരകന്‍ ക്ഷമ പറയുന്നത്.

Advertisement