ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
എസ്.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പിന്നില്‍ എസ്.ഡി.പി.ഐയെന്ന് എസ്.എഫ്.ഐ
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 11:23pm

പത്തനംതിട്ട: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു. എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവിക്കാണ്(21) വെട്ടേറ്റത്. ബുധനാഴ്ച രാത്രി 8.30 ഓടെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. പിന്നില്‍ നിന്നെത്തിയ ഒരു സംഘം ബൈക്ക് ഓടിക്കുന്ന ഉണ്ണിയെ പുറകില്‍ നിന്നും വടിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു.

താഴെവെട്ടിപ്രം റിങ്‌റോഡില്‍ ഇടതുഭാഗത്തുകൂടെ ബൈക്കില്‍ മറികടന്നെത്തിയ സഘം ഉണ്ണിയെ ആക്രമിക്കുകയായിരുന്നു. ഉണ്ണിയുടെ ഇടതുകൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഉണ്ണി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉണ്ണിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


Read Also : ‘നീയൊന്നും വിചാരിച്ചാല്‍ സൂപ്പര്‍ സ്റ്റാറുകളെ ഒരു പിണ്ണാക്കും ചെയ്യാന്‍ സാധിക്കില്ലെടീ”; ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ തെറിവിളിയുമായി ലാല്‍ ആരാധകര്‍


 

ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം റോഡരികില്‍ നില്‍ക്കുമ്പോള്‍ എസ്.ഡി.പി.ഐ നേതാവ് ബുഹാരിയുടെ നേതൃത്വത്തിലെത്തിയ സംഘം നീയല്ലേ ഉണ്ണിരവിയെന്നും നിന്നെ കണ്ടോളാമെന്നും പറഞ്ഞതായി ഉണ്ണി പൊലീസിന് മൊഴിനല്‍കി.

Advertisement