എഡിറ്റര്‍
എഡിറ്റര്‍
മൂന്നു വര്‍ഷത്തിന് ശേഷം കാലിക്കറ്റ് സര്‍വകലാശാല എസ്.എഫ്.ഐക്ക്; കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും എസ്.എഫ്.ഐ
എഡിറ്റര്‍
Saturday 28th January 2017 6:22pm

sfi


മത്സരിച്ച അഞ്ച് ജനറല്‍ സീറ്റിലും എസ്.എഫ്.ഐ പ്രതിനിധികള്‍ക്കാണ് ജയം. ഇതോടെ സംസ്ഥാനത്തെ
എല്ലാ സര്‍വകലാശാലകളും എസ്.എഫ്.ഐ ഭരണത്തിന് കീഴിലാവുകയാണ്.


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ എസ്.എഫ്,ഐക്ക് ജയം. മൂന്നു വര്‍ഷമായി ഭരണം തുടരുന്ന എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ്.എഫ്.ഐയുടെ ജയം.

മത്സരിച്ച അഞ്ച് ജനറല്‍ സീറ്റിലും എസ്.എഫ്.ഐ പ്രതിനിധികള്‍ക്കാണ് ജയം. ഇതോടെ  സംസ്ഥാനത്തെ
എല്ലാ സര്‍വകലാശാലകളും എസ്.എഫ്.ഐ ഭരണത്തിന് കീഴിലാവുകയാണ്.


Read more: ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു


ചെയര്‍മാനായി വി.പി ശരത്പ്രസാദാണ് തെരഞ്ഞെടുക്കപ്പെട്ടത്. 73 കൗണ്‍സിലര്‍മാരുടെ ഭൂരിപക്ഷത്തില്‍ ആധികാരികമായിരുന്നു ശരത്തിന്റെ വിജയം. എസ്എഫ്‌ഐ സംസ്ഥാനക്കമ്മിറ്റിയംഗമാണ് ശരത്ത്. ജനറല്‍ സെക്രട്ടറിയായി എ.എന്‍ നീരജും തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം സജിത, എം.അജയ്‌ലാല്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരായും എസ്.മുഹമ്മദ് ഷെറിന്‍ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

sfi-calicut-university
എസ്.എഫ്.ഐ പ്രതിനിധികള്‍

നേരത്തെ എസ്.എഫ്.ഐയായിരുന്നു സര്‍വകലാശാലയില്‍ ഭരണം നടത്തിയിരുന്നത്. ഇത് പിന്നീട് എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിന് കീഴിലാവുകയായിരുന്നു. എന്നാല്‍ കുറച്ച് വിദ്യാര്‍ത്ഥികളുള്ള അറബിക് കോളേജുകളിലുള്‍പ്പെടെ കൗണ്‍സിലര്‍മാരെ അനുവദിച്ചാണ് എം.എസ്.എഫിന്റെ ഈ വിജയമെന്ന് അന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു.

അമ്പതില്‍ താഴെ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ക്കുപോലും യുയുസി മാരെ അനുവദിച്ചുകൊടുത്താണ് കഴിഞ്ഞ മൂന്നുവര്‍ഷവും കാലിക്കറ്റിലെ ഇലക്ഷന്‍ ഫലം അട്ടിമറിച്ചത്. ഇന്നിപ്പോള്‍ അതേ നിയമത്തിനകത്ത് നിന്നുകൊണ്ടുതന്നെ  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഭരണം എസ്.എഫ്.ഐ തിരിച്ചുപിടിച്ചിരിക്കുകയാണെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി.

Advertisement