എഡിറ്റര്‍
എഡിറ്റര്‍
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
എഡിറ്റര്‍
Wednesday 8th January 2014 12:16pm

sfi-guruvayoor

തിരുവനന്തപുരം: നിയമസഭയിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്.

പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിയുകയും പോലീസ് ലാത്തി ചാര്‍ജും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ ശാന്തരാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലും സംഘര്‍ഷം നടക്കുകയാണ്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലും സംഘര്‍ഷം നടന്നു.

സംഘര്‍ഷം നിയമസഭയ്ക്ക് മുന്നില്‍ നിന്നും പാളയം, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലേയ്ക്കും വ്യാപിക്കുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി.

Advertisement