എഡിറ്റര്‍
എഡിറ്റര്‍
സാനിറ്ററി പാഡുകളുടെ നികുതി വര്‍ധന; അരുണ്‍ ജെയ്റ്റ്‌ലിക്ക് ‘ബ്ലീഡ് വിത്തൗട്ട് ഫിയര്‍’ എന്ന മുദ്രാവാക്യമെഴുതിയ സാനിറ്ററി പാഡ് അയച്ചുകൊടുത്ത് എസ്.എഫ്.ഐ
എഡിറ്റര്‍
Wednesday 12th July 2017 2:15pm

തിരുവനന്തപുരം: രാജ്യത്താകമാനം സാനിറ്ററി നാപ്കിനുള്‍ക്ക് നികുതി കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ.

സാനിറ്ററി നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സാനിറ്ററി പാഡുകള്‍ അയച്ചുകൊടുത്താണ് എസ്.എഫ്.ഐയുടെ വനിതാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ”ബ്‌ളീഡ് വിത്ത്ഔട്ട് ഫിയര്‍, ബ്‌ളീഡ് വിത്ത്ഔട്ട് ടാക്‌സ്” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ നാപ്കിനുകളാണ് അയച്ചുകൊടുത്തത്. എസ്.എഫ്.ഐ ചാല ഏരിയകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റി അംഗം ശ്യാമിലി ഉദ്ഘാടനം ചെയ്തു.

സാനിട്ടറി നാപ്കിനുകള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്നും ആര്‍ത്തവ ചികിത്സാ ഉപകരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കണമെന്നും എസ്.എഫ്.ഐ. ആവശ്യപ്പെട്ടു.


Dont Miss എന്റെ ആത്മസുഹൃത്തുക്കളെന്ന് കരുതിയവരുടെ അഭിനയ പാടവം അത്ഭുതപ്പെടുത്തി; വിമണ്‍ സിനിമ കളക്ടീവില്‍ അംഗമാകാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി


നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ഏകീകൃത ചരക്ക്-സേവന നികുതിയില്‍ സാനിട്ടറി നാപ്കിനുകള്‍ ആഢംബര വസ്തുക്കളായി കണക്കാക്കി വന്‍ നികുതിയാണ് ചുമത്തിയത്.

ആര്‍ത്തവ ചികിത്സാ ഉപകരണങ്ങള്‍ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തില്‍ ഒഴിച്ചുകൂടാനാവത്തവയാണെന്ന് തിരിച്ചറിഞ്ഞ് നികുതി വര്‍ദ്ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും ജനറല്‍ സെക്രട്ടറി വിക്രം സിങ്ങും പ്രസ്താവനയില്‍ പറഞ്ഞു.

ഈ ആവശ്യം ഉന്നയിച്ച് എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ ”ബ്‌ളീഡ് വിത്ത്ഔട്ട് ഫിയര്‍, ബ്‌ളീഡ് വിത്ത്ഔട്ട് ടാക്‌സ്” എന്ന പേരില്‍ 11 മുതല്‍ 14 വരെ രാജ്യവ്യാപക ക്യാമ്പയിന്‍ ആണ് എസ്.എഫ്.ഐ സംഘടിപ്പിക്കുന്നത്.

സാനിട്ടറി പാഡ് വെന്റിങ്ങ് മെഷീനുകള്‍ സ്ഥാപിക്കുക ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള യുവതികള്‍ക്ക് ഒരു രൂപയ്ക്ക് ആറ് പായ്ക്കറ്റ് സാനിട്ടറി നാപ്കിനുകള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ക്യാമ്പയിനില്‍ എസ്.എഫ്.ഐ. ഉന്നയിക്കും.

Advertisement