Categories

സി എം എസ് കോളേജ്: വ്യവസ്ഥകള്‍ പാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് എസ് എഫ് ഐ

കോട്ടയം: സി എം എസ് കോളേജില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിയുടെ തുടര്‍പഠനം സംബന്ധിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. മാനേജ്‌മെന്റും പ്രിന്‍സിപ്പലും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്നും എസ് എഫ് ഐ പറഞ്ഞു.

കോളേജ് മാനേജ്‌മെന്റ് ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ നിന്നും പിന്‍മാറിയതിനാല്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി ജെയ്ക്ക് സി തോമസ്സിന് പരീക്ഷയെഴുതാന്‍ കഴിഞ്ഞിരുന്നില്ല. പ്രിന്‍സിപ്പലിന്റെ തീരുമാനത്തിനെതിരേ വിദ്യാഭ്യാസമന്ത്രി എം എ ബേബി, എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.