തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ക്ക് സമ്പൂര്‍ണ്ണ വിജയം. എം.എസ്.എഫ്-കെ എസ് യു സഖ്യത്തെ മുഴുവന്‍ സീറ്റിലും പരാചയപെടുത്തിയാണ് എസ്.എഫ്.ഐ യുടെ വിജയം. ഇതോടെ സമ്പൂര്‍ണ പരാജയമാണ് മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം വലതു വിദ്യാര്‍ത്ഥി സഘടനകള്‍ക്ക് ഉണ്ടായിരിക്കുന്നത്.

കലാലയ രാഷ്ടീയത്തില്‍ വലതു വിദ്യാര്‍ത്ഥി സഘടനകള്‍ക്ക് പതിറ്റാണ്ടുകളായി മേധാവിത്തമുണ്ടായിരുന്ന ജില്ലയാണ് മലപ്പുറം. എം.സ്.എഫ് ന്റെ കോട്ട എന്നറിയപ്പെട്ടിരുന്ന മലപ്പുറം ഗവണ്‍മെന്റ് കോളേജിലും ഇത്തവണ കനത്ത പരാജയമാണ് അവര്‍ക്ക് ഉണ്ടായത്. സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ ജില്ലാ പ്രതിനിധിയും തോറ്റതോടെ കനത്ത പരാചയമാണ് ഈ വര്‍ഷം ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്.

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നിന്നുള്ള തെസ്‌നിയാണ് പുതിയ മലപ്പുറം ജില്ലാ പ്രതിനിധി. സ്‌കൂള്‍, കോളേജ്, പോളിടെക്‌നിക്കുകള്‍ എന്നിവകളിലേക്ക് നടന്ന തിരഞെടുപ്പുകളിലെല്ലാം ജില്ലയില്‍ എസ് എഫ് ഐ ക്കായിരുന്നു മേധാവിത്തം. കോഴിക്കോട് സര്‍വകലാശാല കാമ്പസ് തിരഞ്ഞെടുപ്പില്‍ എം എസ് എഫിന് ചരിത്രത്തിലാദ്യമായി കെട്ടിവെച്ച പണവും നഷ്ടമായിരുന്നു. സുജകൃഷ്ണനാണ് സര്‍വ്വരകലാശാല ചെയര്‍ പേഴ്സണ്‍.