എഡിറ്റര്‍
എഡിറ്റര്‍
വെഞ്ഞാറാമൂട് ജനതാ സ്‌കൂളില്‍ എസ്.എഫ്.ഐ പ്രിന്‍സിപ്പലിനെ ഉപരോധിക്കുന്നു; പ്രതിഷേധം അധ്യാപികയെ അകാരണമായി പിരിച്ചുവിട്ടതിനെതിരെ
എഡിറ്റര്‍
Thursday 2nd March 2017 10:46am

(സൂചനാ ചിത്രം)

തിരുവനന്തപുരം: അധ്യാപികയെ അകാരണമായി പിരിച്ചു വിട്ടതിനെതിരെ വെഞ്ഞാറാമൂട് ജനതാ സ്‌കൂളില്‍ എസ്.എഫ്.ഐ ഉപരോധം. വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ച പൊലിസ് നടപടി സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തിനെതിരെ മാനേജ്‌മെന്റ് അക്രമണം അഴിച്ച് വിട്ടിരുന്നു.


Also read കണ്ണൂര്‍ ചെറുകുന്നില്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍ 


 

17 വര്‍ഷമായി സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന അധ്യാപികയെ കഴിഞ്ഞ ജൂണിലായിരുന്നു മാനേജ്‌മെന്റ് അകാരണാമായി പിരിച്ച് വിട്ടത്. തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയ അധ്യാപിക കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇന്നലെ സ്‌കൂളില്‍ എത്തിയെങ്കിലും ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു മാതൃഭൂമി ന്യൂസ് സംഘത്തിനെ മാനേജരും സംഘവും മര്‍ദ്ദിച്ചിത്.

സ്‌കൂള്‍ മോനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ച് നീക്കാനുള്ള പൊലിസ് ശ്രമം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നെങ്കിലും സമരം സമാധാനപൂര്‍വ്വമാണ് നടക്കുന്നത്.

അധ്യാപികയോട് ജോലിയില്‍ പ്രവേശിക്കേണ്ടതില്ലെന്ന് മാനേജ്‌മെന്റ് പറഞ്ഞതിനെത്തുടര്‍ന്ന് അധ്യാപിക ഡി.പി.ഐക്ക് പരാതി നല്‍കിയിരുന്നു. അധ്യാപികക്കനുകൂലമായി ഡി.പി.ഐ ഉത്തരവിട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല ഇതേതുടര്‍ന്നാണ് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഉത്തരവും അംഗീകരിക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്.

ഇന്നലെ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തെ ആക്രമിച്ച സംഘം ക്യാമറ തല്ലിതകര്‍ത്തിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisement