എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്ത് എസ്.എഫ്.ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി
എഡിറ്റര്‍
Wednesday 6th November 2013 7:12am

sfi-guruvayoor

നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് എസ്.എഫ്.ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി.

എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ശിവപ്രസാദിന്റെ അച്ഛന്‍ നെയ്യാറ്റിന്‍കര ആനാവൂരില്‍ നാരായണന്‍ നായരാണ് കൊല്ലപ്പെട്ടത്.

ശിവപ്രസാദിനും സഹോദരനും വെട്ടേറ്റു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് അക്രമികള്‍ മൂവരേയും വെട്ടിയത്.

അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് സംശയം.

സംഭവത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Advertisement