എഡിറ്റര്‍
എഡിറ്റര്‍
എസ്.ഐ.ഒയുടെ നുണപ്രചരണത്തിനെതിരെ വിശദീകരണവുമായി എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാപ്രസിഡന്റ്
എഡിറ്റര്‍
Friday 17th February 2017 8:58pm

 

 

കണ്ണൂര്‍: താന്‍ പങ്കെടുക്കുക പോലും ചെയ്യാത്ത പരിപാടിയില്‍ താന്‍ നടത്തി എന്ന പേരില്‍ എസ്.ഐ.ഒ നുണ പ്രചരിപ്പിക്കുന്നതായി എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ്. മടപ്പളി കോളേജില്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച ‘നുണകള്‍ക്കെതിരെ നേരിന്റെ പ്രതിരോധം’ എന്ന പരിപാടിയില്‍ കേരളത്തില്‍ നിന്ന് പിടിക്കപ്പെട്ട ഐ.എസ് പ്രവര്‍ത്തകരുടെ ലിസ്റ്റില്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളുണ്ടെന്ന് എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പറഞ്ഞതായുള്ള എസ്.ഐ.ഒ പ്രചരണത്തിനെതിരെയാണ് സിറാജ് രംഗത്തെത്തിയത്.


Also read കൊലപാതകത്തിന്റെ വീഡിയോകള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടു; ഗുണ്ടാത്തലവന് സോഷ്യല്‍ മീഡിയയില്‍ ലൈക്കുകളുടെ പെരുമഴ


 

മടപ്പള്ളി കോളേജില്‍ സംഘടന നടത്തിയ പരിപാടിയില്‍ എസ്.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാപ്രസിഡന്റ് എന്ന നിലയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് സിറാജ് വ്യക്തമാക്കി. പങ്കെടുക്കുക പോലും ചെയ്യാത്ത പരിപാടിയിലാണ് താന്‍ നടത്തിയതെന്ന പേരില്‍ വ്യാജപ്രചരണങ്ങള്‍ എസ്.ഐ.ഒ ഉന്നയിക്കുന്നതെന്നും സിറാജ് പറഞ്ഞു.

നേരത്തെ കോഴിക്കോട് നടന്ന പരിപാടിയില്‍ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നജീബിന്റെ സഹോദരിയുടെ പ്രസംഗം പരിഭാഷചെയ്യുമ്പോള്‍ അവര്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞ് എസ്.എഫ്.ഐയെ താറടിക്കാന്‍ നോക്കി ഇളിമ്പ്യരായവരില്‍ നിന്നും ഇത്തരം നുണകളല്ലെ വന്നുള്ളു എന്നതാണ് തങ്ങളുടെ അല്‍ഭുതമെന്നും സിറാജ് പറഞ്ഞു.


Dont miss: സ്വന്തം മക്കളുള്ളപ്പോള്‍ യു.പിയ്ക്ക് എന്തിനാണ് ഒരു ദത്തു പുത്രന്‍; മോദിക്കെതിരെ പ്രിയങ്ക ഗാന്ധി 


മടപ്പള്ളി കോളേജിലെ പരിപാടിയില്‍ പങ്കെടുത്ത എസ്.എഫ്.ഐ നേതാക്കന്‍മാര്‍ പറഞ്ഞതെല്ലാം ജനാധിപത്യ മതേതര സമൂഹത്തിന്റെ കാഴ്ചപ്പാടാണ്.
സ്വന്തം പേര് പോലും ക്യാമ്പസുകളില്‍ പറയാന്‍ മടിക്കുന്നവരാണ് നിങ്ങള്‍. സ്വന്തം പേര് പറഞ്ഞാല്‍ മൗദൂദിയന്‍ വാദികളായ നിങ്ങളെ വിദ്യാര്‍ത്ഥികള്‍ തിരസ്‌ക്കരിക്കും എന്ന ഭയമാവാം നിങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത്. ഇസ്‌ലാമിക മത രാഷ്ട്ര സങ്കല്‍പ്പവുമായി പ്രവര്‍ത്തിക്കുന്ന നിങ്ങളെ തള്ളിപ്പറഞ്ഞത് മുസ്‌ലിം സമുദായത്തിലെ തന്നെ ബഹുഭൂരിപക്ഷമാണെന്നും അവിടെയാണ് നിങ്ങള്‍ പരാജയപ്പെട്ടതെന്നും’ സിറാജ് പറഞ്ഞു.

എസ്.എഫ്.ഐയെ പെരും നുണകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ നോക്കുന്നതിനു മുന്‍പ് നിങ്ങളെ തള്ളിപ്പറഞ്ഞ മുസ്‌ലിം മതവിശ്വാസികളെയെങ്കിലും ആത്മവിശ്വാസത്തിലെടുക്കാന്‍ ശ്രമിക്കണമെന്നും അതില്‍ നിങ്ങള്‍ പരാജയപ്പെടും ആരൊക്കെയാണ് നിങ്ങളെ തീവ്രവാദ ശക്തികള്‍ എന്ന് വിളിച്ചതെന്ന് അപ്പോള്‍ മനസ്സിലാക്കാം.

‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ സിമിയും, അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി ഇസ്‌ലാം മതത്തെപോലും അവഹേളിച്ച വിധ്വംസക ശക്തികളും മതരാഷ്ട്ര സങ്കല്‍പ്പവുമായി മതനിരപേക്ഷ മനസ്സുകളെ പോലും വിഷലിപ്പ്ത്തമാക്കുകയും ചെയ്യുന്ന നിങ്ങളും ഒരേ ആശയത്തിന്റെ അരുമ സന്തതികള്‍ തന്നെയാണ് എന്നത് എല്ലാവര്‍ക്കും അറിയുന്ന സത്യങ്ങളില്‍ ഒന്നു മാത്രമാണ്. അതു കൊണ്ട് തന്നെ ആവണം നേരിന്റെ പ്രതിരോധം തീര്‍ക്കുന്നവര്‍ക്കെതിരെ നിങ്ങള്‍ ഗീവല്‍സിയന്‍ തന്ത്രം പയറ്റുന്നതെന്നും’ സിറാജ് ആരോപിച്ചു.

എന്റെ പേര് സിറാജെന്നാണെന്നും ഇസ്‌ലാമിസ്റ്റുകളുടെ അനുവാദം വാങ്ങി വേണം ഞാന്‍ എന്റെ രാഷ്ട്രീയം തിരഞ്ഞെടുക്കാന്‍ എന്ന് തിട്ടൂരമിറക്കിയാല്‍ കേള്‍ക്കാന്‍ മനസ്സില്ലെന്നും അപവാദ പ്രചരണങ്ങളുടെ കുത്തൊഴുക്കുമായി ഇനിയും വരുമെന്നറിയാമെന്നും പറയുന്ന സിറാജ് മറ്റൊരു സിറാജിനെ നിങ്ങള്‍ ആക്രമിക്കുമെന്നുമാറിയാമെന്നും കൊലവിളികള്‍ക്ക് മുന്നില്‍ പതറിയിട്ടില്ല പിന്നല്ലേ കള്ളക്കളിക്കുമുന്നില്‍ എന്നും പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement