എഡിറ്റര്‍
എഡിറ്റര്‍
എസ്.എഫ്.ഐ എറണാകുളം ജില്ലാ കമ്മറ്റിയില്‍ 16 പേരെ പുറത്താക്കി
എഡിറ്റര്‍
Tuesday 12th November 2013 11:51pm

sfi-guruvayoor

കൊച്ചി: എസ്.എഫ്.ഐ എറണാകുളം ജില്ലാ കമ്മറ്റിയില്‍ നിന്ന് 16 പേരെ പുറത്താക്കി.

കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിനെ തുടര്‍ന്നാണ് നടപടി.

പുറത്താക്കിയവരുടെ കൂട്ടത്തില്‍ വയലാര്‍ രാമവര്‍മ്മയുടെ പൗത്രിയും ഉണ്ട്.

സംസ്ഥാനത്ത് ആര്‍.എസ്.എസ്- സി.പി.ഐ.എം സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായി മാറുന്നതിനിടയിലാണ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും നടപടിയും വന്നിരിക്കുന്നത്.

നവംബര്‍ നാലിന് ഗുരുവായൂരില്‍ എസ്.എഫ്.ഐ ഏരിയാ ജോയിന്റ് സെക്രട്ടറിയും, നവംബര്‍ ആറിന് തിരുവനന്തപുരത്ത് എസ്.എഫ്.ഐ നേതാവിന്റെ പിതാവും വെട്ടേറ്റ് മരിച്ചിരുന്നു.

രണ്ട് സംഭവത്തിലും ആര്‍.എസ്.എസിന് പങ്കുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Advertisement