എഡിറ്റര്‍
എഡിറ്റര്‍
എസ്.എഫ്.ഐ ഏരിയ ജോയിന്റ് സെക്രട്ടറി വെട്ടേറ്റ് മരിച്ചു
എഡിറ്റര്‍
Monday 4th November 2013 10:01pm

fasil

ഗുരുവായൂര്‍: എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഗുരുവായൂരില്‍ വെട്ടേറ്റ് മരിച്ചു. ബ്രഹ്മകുളം സ്വദേശി ഫാസില്‍ (23) ആണ് കൊല്ലപ്പെട്ടത്.

എസ്.എഫ്.ഐ മണലൂര്‍ ഏരിയ ജോയിന്റ് സെക്രട്ടറിയാണ് ഫാസില്‍. തൃശൂര്‍ ശ്രീകൃഷ്ണ കോളേജിലെ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ഫാസില്‍.

കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചു.

ബ്രഹ്മകുളത്തെ സി.പി,ഐ.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തിന്റെ ഭാഗമായാണ് ഫാസില്‍ കൊല്ലപ്പെട്ടത്. ബ്രഹ്മകുളത്തെ സെന്‍ട്രലിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് രാത്രി ഏഴോടെയാണ് കൊലപാതകം നടന്നത്.

ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐ ചെവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മണലൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാനും എല്‍.ഡി.എഫ് ആഹ്വാനം ചെയ്തു.

Advertisement