എഡിറ്റര്‍
എഡിറ്റര്‍
എ.ഐ.എസ്.എഫ് സംഘപരിവാര്‍ സംഘടനയാണെന്ന് എസ്.എഫ്.ഐ പ്രമേയം
എഡിറ്റര്‍
Monday 20th February 2017 10:01am


മഴവില്‍ സഖ്യത്തിന്റെ നാടകങ്ങളിലേക്ക് ഒരു വിദ്യാര്‍ഥി സംഘടന കൂടിയെന്ന തലക്കെട്ടിലാണ് എ.ഐ.എസ്.എഫിനെതിരായ പ്രമേയം ആരംഭിക്കുന്നത്.


പാലക്കാട്: സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് സംഘപരിവാര്‍ സംഘടനയാണെന്ന് എസ്.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പ്രമേയം. ലോ അക്കാദമി, നെഹ്‌റു കോളജ് എന്നിവിടങ്ങളിലെ സമരങ്ങളില്‍ സ്വീകരിച്ച നിലപാടിന്റെ പേരിലാണ് എ.ഐ.എസ്.എഫിനെതിരെ എസ്.എഫ്.ഐ ജില്ലാഘടകം രംഗത്തെത്തിയിരിക്കുന്നത്.

മഴവില്‍ സഖ്യത്തിന്റെ നാടകങ്ങളിലേക്ക് ഒരു വിദ്യാര്‍ഥി സംഘടന കൂടിയെന്ന തലക്കെട്ടിലാണ് എ.ഐ.എസ്.എഫിനെതിരായ പ്രമേയം ആരംഭിക്കുന്നത്. എ.ഐ.എസ്.എഫ് സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായി മാറിയെന്നും ഇനിയും സഖ്യം തുടരുന്നത് ആത്മഹത്യാപരമാണെന്നുമാണ് പ്രമേയം കുറ്റപ്പെടുത്തുന്നത്.


Also Read: നടിക്കെതിരായ ആക്രമണം; പ്രമുഖ നടന് പങ്കുണ്ടെന്ന് സൂചന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂരിനും പങ്കെന്ന് മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര 


കമ്മ്യൂണിസ്റ്റ് ആശയങ്ങളെ സംഘപരിവാറിന്റെ ആലയങ്ങളിലേക്ക് ചുരുക്കിക്കെട്ടുന്ന എ.ഐ.എസ്.എഫിനെ ഒറ്റപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന എന്ന പദം ഒഴിവാക്കണമെന്നും പ്രമേയം എ.ഐ.എസ്.എഫിനോട് ആവശ്യപ്പെടുന്നു.

ലോ അക്കാദമി സമരത്തില്‍ നിന്നും എസ്.എഫ്.ഐ പിന്‍വാങ്ങിയപ്പോള്‍ മറ്റു സംഘടനകള്‍ക്കൊപ്പം സമരം തുടര്‍ന്നതു കൊണ്ടാണ് നെഹ്‌റു കോളജിലെ സമരത്തില്‍ നിന്നും എ.ഐ.എസ്.എഫിനെ അകറ്റി നിര്‍ത്തിയതെന്നും പ്രമേയത്തില്‍ വിശദീകരിക്കുന്നു.എ.ഐ.എസ്.എഫിനെതിരായ പ്രമേയം ജില്ലാ സമ്മേളനത്തില്‍ ഏകകണ്‌ഠേന പാസാക്കി.

നെഹ്‌റു കോളജ്, ലോ അക്കാദമി സമരങ്ങളില്‍ എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളുമായി എ.ഐ.എസ്.എഫ് യോജിച്ച് സമരം ചെയ്ത പശ്ചാത്തലത്തിലാണ് എസ്.എഫ്.ഐ സംഘടനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെതിരെയും രൂക്ഷവിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നുവന്നത്. പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിക്ക് നല്‍കിയ നടപടിയാണ് മന്ത്രിക്കെതിരെ വിമര്‍ശനത്തിനിടയാക്കിയത്.

Advertisement