എഡിറ്റര്‍
എഡിറ്റര്‍
സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗയ്ക്ക് റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ ഹിവോസ് ടൈഗര്‍ പുരസ്‌കാരം
എഡിറ്റര്‍
Saturday 4th February 2017 11:38am

sexy-durga
റോട്ടര്‍ഡാം ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ അവാര്‍ഡ് സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗയ്ക്ക്. അന്തര്‍ദേശീയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ളതാണ് ഹിവോസ് ടൈഗര്‍ അവാര്‍ഡ്. 40000 യൂറോയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ എട്ട് ചിത്രങ്ങളുടെ അന്തിമ പട്ടികയില്‍ നിന്നുമാണ് സെക്‌സി ദുര്‍ഗ്ഗ പുരസ്‌കരാത്തിന് അര്‍ഹമായത്. 1995 മുതലാണ് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ഹിവോസ് ടൈഗര്‍ പുരസ്‌കാരം നല്‍കാന്‍ തുടങ്ങിയത്.

സെക്‌സി ദുര്‍ഗ്ഗ ലിംഗം, വര്‍ഗ്ഗം, അധികാരം തുടങ്ങിയവയെ കുറിച്ച് ഉള്‍ക്കാഴ്ച്ച നല്‍കുന്നു എന്നാണ് ജ്യൂറിയുടെ വിലയിരുത്തല്‍. ചിത്രത്തിലെ അഭിനയവും ഛായാഗ്രഹണവും പ്രശംസനീയമാണെന്നും ജൂറി അഭിപ്രായപ്പെട്ടു.


Also Read: വക്കീല്‍കോട്ട് വീണ്ടുമണിയണമെന്ന് മാണി: സുപ്രീം കോടതിയില്‍ പോയി വാദിക്കാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ട്


ഇറോട്ടിക് ത്രില്ലറായാണ് സനല്‍കുമാര്‍ സെക്‌സി ദുര്‍ഗ്ഗ തയ്യാറാക്കിയിരിക്കുന്നത്. ദുരാചാര ഗുണ്ടായിസത്തെക്കുറിച്ചാണ് ചിത്രം പറഞ്ഞ് വയ്ക്കുന്നത്. ഒഴിവു ദിവസത്തെ കളി, ഒരാള്‍പ്പൊക്കം എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേരത്തെ സനല്‍കുമാര്‍ സ്വന്തമാക്കിയിരുന്നു.

Advertisement