എഡിറ്റര്‍
എഡിറ്റര്‍
‘സെക്‌സി’ ദുര്‍ഗ; സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് വീണ്ടും ഭീഷണി
എഡിറ്റര്‍
Tuesday 7th February 2017 7:29pm

sanal


ചിത്രത്തിന്റെ പേരില്‍ ഹിന്ദു സ്വാഭിമാന്‍ സംഘം എന്ന സംഘടനയുടെ പ്രസിഡന്റ് ഭീഷണി മുഴക്കിയതായി ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം സനല്‍കുമാര്‍ പറഞ്ഞിരുന്നു.


കൊച്ചി:  ‘സെക്‌സി ദുര്‍ഗ’ ചിത്രത്തിന്റെ പേരില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് നേരെ വീണ്ടും ഭീഷണി.  അഗ്നിവീര്‍ എന്ന സംഘടനയുടെ പേരില്‍ സഞ്ജീവ് നെവാര്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ പരസ്യഭീഷണി മുഴക്കിയിരിക്കുന്നത്.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സനല്‍കുമാര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

sanalsചിത്രത്തിന്റെ പേരില്‍ ഹിന്ദു സ്വാഭിമാന്‍ സംഘം എന്ന സംഘടനയുടെ പ്രസിഡന്റ് ഭീഷണി മുഴക്കിയതായി ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം സനല്‍കുമാര്‍ പറഞ്ഞിരുന്നു.  സംഘടനയുടെ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന രാഹുല്‍ ശ്രീവാസ്തവയും ഇയാളുടെ ധര്‍മോ രക്ഷതി രക്തിത എന്നൊരു വാട്‌സ് ആപ്പ്  ഗ്രൂപ്പില്‍ നിന്നുള്ളവരുമാണ് ഭീഷണി സന്ദേശം അയച്ചിരുന്നത്.

റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ ‘സെക്‌സി ദുര്‍ഗ’ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ഭീഷണിമുഴക്കുന്നവരുടെ ആരോപണം.
sanal-k

Advertisement