എഡിറ്റര്‍
എഡിറ്റര്‍
അഫ്‌സ്പയേയും ദാമ്പത്യ ജീവിതത്തിലെ ലൈംഗികാതിക്രമത്തേയും തൊടാതെ ഓര്‍ഡിനന്‍സ്
എഡിറ്റര്‍
Saturday 2nd February 2013 9:00am

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പ് വരുത്തിക്കൊണ്ടുള്ള പുതിയ ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രി സഭ വലിയ പ്രാധാന്യത്തോടെ അംഗീകാരം നല്‍കിയപ്പോള്‍ ജസ്റ്റിസ് വര്‍മ കമ്മീഷന്‍ നിര്‍ദേശിച്ച അഫ്‌സ്പ(സായുധ സേന പ്രത്യേക അധികാരം), ദാമ്പത്യ ജീവിതത്തിലെ ലൈംഗികാതിക്രമം എന്നിവയെ തൊട്ടില്ല.

Ads By Google

ലൈംഗികാതിക്രമത്തിന് 20 വര്‍ഷം തടവ് മുതല്‍ വധശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ സായുധ സേനയുടെ പ്രത്യേക അധികാരത്തേയും ദാമ്പത്യ ജീവിതത്തിലെ ലൈംഗികാതിക്രമത്തില്‍ നിശബ്ദത പാലിച്ചു.

ജസ്റ്റിസ് വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്ത നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും ചില സംസ്ഥാനങ്ങളിലെ സായുധ സേന പ്രത്യേക അധികാര നിയമം പരിശോധിക്കണമെന്നും സൈനിക ഉദ്യോഗസ്ഥര്‍ നടത്തുന്ന ബലാത്സംഗങ്ങള്‍ സാധാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുമുള്ള നിര്‍ദേശം പരിഗണിച്ചില്ല.

ദാമ്പത്യ ജീവിതത്തിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചും ഓര്‍ഡിനന്‍സില്‍ പരാമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ലൈംഗികാതിക്രമങ്ങളില്‍ ആരോപണ വിധേയരായ രാഷ്ട്രീയ നേതാക്കളെ ബഹിഷ്‌കരിക്കണമെന്നതിലും ഓര്‍ഡിനന്‍സില്‍ പരാമര്‍ശിക്കുന്നില്ല.

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ബാലാത്സംഗം ഇനിമുതല്‍ ‘ലൈംഗികാതിക്രമം’ എന്നാണ് അറിയപ്പെടുക. കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ പ്രാബല്യത്തില്‍ വരും.

ബലാത്സംഗത്തിന് 20 വര്‍ഷം കഠിനതടവും മാരകമായി പരിക്കേല്‍പ്പിച്ചുകൊണ്ടുള്ള ബലാത്സംഗത്തിന് മരണം വരെ തടവ് ശിക്ഷയുമാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള ആസിഡാക്രമണത്തിന് ചുരുങ്ങിയത് 10 വര്‍ഷം തടവും പരമാവധി ജീവപര്യന്തവും ഓര്‍ഡിനന്‍സില്‍ പറയുന്നു.

മാന്യമല്ലാത്ത ആംഗ്യം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

Advertisement