കാസര്‍കോട്: കുമ്പളയിലെ ഏകാധ്യാപക വിദ്യാലയത്തിലെ നാലാംതരം വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ആരിക്കാടി, കൊക്കെ, പി.കെ. നഗറിലെ സയ്യദി(22)നെയാണ് അറസ്റ്റ് ചെയ്തത്.

കൊടിയമ്മ, ചേപ്പിനടുക്ക ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. വൈകുന്നേരം വീട്ടിലെത്തിയ കുട്ടി വിവരം മാതാവിനെ അറിയിക്കുകയായിരുന്നു.അധ്യാപകനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.