എഡിറ്റര്‍
എഡിറ്റര്‍
മാന്യമായി വസ്ത്രം ധരിക്കുന്ന ചെന്നൈയിലെ സ്ത്രീകള്‍ക്കതിരെ ലൈംഗികാതിക്രമങ്ങള്‍ കുറവ്: ഭോപ്പാല്‍ ആഭ്യന്തരമന്ത്രി
എഡിറ്റര്‍
Sunday 19th January 2014 5:36pm

Babulal-Gaur

ഭോപ്പാല്‍: മാന്യമായി വസ്ത്രം ധരിച്ച് ആരാധനാലയങ്ങളില്‍ പതിവായി പോകുന്ന ചെന്നൈയിലെ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ കുറവെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗോര്‍ അഭിപ്രായപ്പെട്ടു.

ബാബുലാല്‍ ഗോര്‍ അടുത്തിടെ ചെന്നൈയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഭോപ്പാലിലേതിനേക്കാള്‍ ചെന്നൈയില്‍ കുറവാണെന്നാണ് അദ്ദേഹം കണക്കുകള്‍ ചൂണ്ടിക്കാട്ടി പറഞ്ഞിരിക്കുന്നത്.

2012 ലെ നിരക്കനുസരിച്ച് ചെന്നൈയില്‍ 19.32 സ്ത്രീകള്‍ അതിക്രമങ്ങള്‍ക്കിരയായപ്പോള്‍ ഭോപ്പാലിലേത് 71.38 ആയിരുന്നു. അതേസമയം മദ്ധ്യപ്രദേശ് സംസ്ഥാനത്തെ മുഴുവന്‍ കണക്കെടുത്താലും 71.38 വരുമെന്ന് ബാബുലാല്‍ ഗോര്‍ പറഞ്ഞു.

സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിച്ച് ആരാധനാലയങ്ങളില്‍ പതിവായി പോകുന്നതിനാലാണ് തങ്ങളുടെ നഗരത്തിലെ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കുറയുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ബാബുലാല്‍ ഗോറിനെ അദ്ദേഹത്തിന്റെ ചെന്നൈ സന്ദര്‍ശനത്തിനിടെ പറഞ്ഞു ധരിപ്പിച്ചതാണ് ഇത്തരമൊരു അഭിപ്രായകനടനത്തിന് നിദാനമായത്.

Advertisement