ന്യൂദല്‍ഹി: വനിതാഹോക്കിയിലെ ലൈഗിംകാരോപണ കോലാഹലങ്ങള്‍ക്കുശേഷം ഇനി വെയ്റ്റ്‌ലിഫ്റ്റ് ലിഫ്റ്റിംഗിലേക്ക്. ലൈംഗികാരോപണവിധേയനായ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) കോച്ച് രമേശ് മല്‍ഹോത്രയെ ഇന്ത്യന്‍ വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന്‍ പുറത്താക്കി. സിഡ്‌നി ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേത്രി കര്‍ണം മല്ലേശ്വരിയാണ് മല്‍ഹോത്രക്കെതിരേ ആരോപണം ഉന്നയിച്ചത്.

ജൂനിയര്‍ വെയ്റ്റ്‌ലിഫിറ്റിംഗ് താരങ്ങളോട് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ രമേശ് മല്‍ഹോത്ര ആവശ്യപ്പെട്ടെന്നായിരുന്നു മല്ലേശ്വരി ആരോപിച്ചത്. ഇതിനെത്തുടര്‍ന്നാണ് ഇയാളെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ സഹ്‌ദേവ് യാദവ് വ്യക്തമാക്കി. ബാംഗ്ലൂര്‍ ‘സായി’ സെന്റര്‍ പരിശീലകനായ ഇയാളെ രണ്ടുവര്‍ഷം മുമ്പ്