സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ കമ്പ്യൂട്ടര്‍ ഉപകരണ നിര്‍മാതാക്കളായ ഹ്യൂലറ്റ് പക്കാര്‍ഡ് (എച്ച് പി ) സി ഇ ഒ മാര്‍ക് ഹുഡ് ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവച്ചു. കമ്പനിയുടെ പുതിയ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കാത്തെ ലെസ്ജാക്കിന് സി ഇ ഒയുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്. എച്ച പി യുമായി കരാറുണ്ടാക്കിയ കമ്പനിയിലെ സത്രീയുമായി ബന്ധപ്പെടുത്തിയായിരുന്നു ലൈംഗികാരോപണം ഉയര്‍ന്നിരുന്നത്.

2005 മുതലാണ് ഹൂര്‍ഡ് എച്ച് പി സി ഇ ഒ ആയി ചുമതലയേറ്റത്. എച്ച പിയുടെ മാനദണ്ഡങ്ങള്‍ ഹൂര്‍ഡ് ലംഘിച്ചതായും കമ്പനി ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട എച്ച് പി നയത്തില്‍ നിന്നും ഹുര്‍ഡ് വ്യതിചലിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഹുര്‍ഡിന്റെ രാജിവാര്‍ത്തയെ തുടര്‍ന്ന് ഓഹരിവിപണിയില്‍ എച്ച് പിയുടെ ഓഹരികള്‍ക്ക് വന്‍ ഇടിവ് നേരിട്ടിട്ടുണ്ട്.