എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികാതിക്രമ പരാതിയില്‍ പി. ശശിയ്‌ക്കെതിരെ കേസ്
എഡിറ്റര്‍
Friday 8th June 2012 12:13am

p sasiകാസര്‍കോട്: ലൈംഗികാതിക്രമ പരാതിയില്‍ സി.പി.ഐ.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെ പോലീസ് കേസെടുത്തു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം നീലേശ്വരം പോലീസാണ് കേസെടുത്തത്. നീലേശ്വരം സി.ഐ സി.കെ. സുനില്‍കുമാറിനാണ് അന്വേഷണ ചുമതല.

ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ പി.ശശി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടും കേസെടുത്തില്ലെന്ന് കാണിച്ച് ക്രൈം നന്ദകുമാര്‍ നല്‍കിയ ഹരജിയിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഹോസ്ദുര്‍ഗ്, കണ്ണൂര്‍ കോടതികളെ നന്ദകുമാര്‍ സമീപിച്ചിരുന്നു.

നീലേശ്വരത്തെ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് ശശി അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യ സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. സി.പി.ഐ.എമ്മിലെ പ്രുമഖനായ ഒരു എം.എല്‍.എ സമാനമായ മറ്റൊരു പരാതി നല്‍കി. എന്നാല്‍ ആദ്യമൊന്നും ഈ പരാതി കാര്യമാക്കാതിരുന്ന പാര്‍ട്ടി നേതൃത്വം, ശശിയ്‌ക്കെതിരായുള്ള ആരോപണങ്ങള്‍ ശക്തമായതോടെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

Advertisement