എഡിറ്റര്‍
എഡിറ്റര്‍
മുന്‍ സുപ്രീം കോടതി ജഡ്ജിക്കെതിരെ വീണ്ടും ലൈംഗികാരോപണം
എഡിറ്റര്‍
Thursday 14th November 2013 11:03pm

supreme-court

ന്യൂദല്‍ഹി: പീഡനക്കേസില്‍ കുറ്റാരോപിതനായ മുന്‍ സുപ്രീം കോടതി ജഡ്ജിക്കെതിരെ വീണ്ടും ലൈംഗികാരോപണം.

ജഡ്ജിക്ക് കീഴില്‍ പ്രവര്‍ത്തിച്ച യുവ അഭിഭാഷകയാണ് പരാതിയുമായി ഇന്ന് രംഗത്തെത്തിയിരിക്കുന്നത്.

ലൈംഗികമായി പീഡിപ്പിച്ച കാര്യം മേലധികാരികളെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ ജഡ്ജി മാപ്പ് പറഞ്ഞുവെന്നും അഭിഭാഷക പറഞ്ഞു. ബ്ലോഗിലൂടെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.

കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി പീഡിപ്പിച്ചുവെന്ന് നേരത്തേ ഒരു അഭിഭാഷക അറിയിച്ചിരുന്നു. ഇവരുടെ പരാതി അന്വേഷിക്കാന്‍ സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.

ജഡ്ജുമായുള്ള ചര്‍ച്ചയ്ക്കിടയിലാണ് തന്നെ പീഡിപ്പിച്ചതെന്നാണ് നേരത്തേ അഭിഭാഷക നല്‍കിയ പരാതി.

കല്‍ക്കത്തയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിനിയാണ് ആരോപണമുന്നയിച്ചിരുന്നത്.

2012 ഡിസംബറില്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ജഡ്ജ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി ആരോപണമുന്നയിച്ചിരുന്നത്. തന്നെ കൂടാതെ മൂന്ന് പെണ്‍കുട്ടികള്‍ കൂടി ജഡ്ജിമാരാല്‍ പീഡിപ്പിക്കപ്പെട്ടതായും യുവതി ആരോപിച്ചിരുന്നു.

ബ്ലോഗ് വഴിയാണ് രണ്ട് പരാതികളും പുറത്തെത്തിയിരിക്കുന്നത്.

Advertisement