എഡിറ്റര്‍
എഡിറ്റര്‍
‘ആണ്‍കുട്ടികളെ വഴി തെറ്റിക്കും’; കയ്യില്ലാത്ത വസ്ത്രം ധരിച്ചതിന് വിദ്യാര്‍ത്ഥിനികളെ പുറത്താക്കി സ്‌കൂള്‍; കയ്യില്ലാത്ത വസ്ത്രമണിഞ്ഞ് സ്‌കൂളിലെത്തി ആണ്‍കുട്ടികളുടെ പ്രതിഷേധം
എഡിറ്റര്‍
Wednesday 23rd August 2017 11:48pm

കാലിഫോര്‍ണിയ: നിങ്ങളുടെ വസ്ത്രത്തിന് വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ തടയാന്‍ കഴിയുമോ? കാലിഫോര്‍ണിയയിലെ സാന്‍ ബെനീറ്റോ ഹൈസ്‌കൂളില്‍ പുതിയ അധ്യായന വര്‍ഷത്തില്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനികളില്‍ 20 പേരെ സ്‌കൂളില്‍ നിന്നും തിരിച്ചയച്ചു. കാരണം അവരുടെ വസ്ത്രധാരണമായിരുന്നു. ഷോള്‍ഡര്‍ കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതിനായിരുന്നു 20 പേരേയും പുറത്താക്കിയത്.

എന്നാല്‍ തങ്ങളുടെ സഹപാഠികള്‍ക്കെതിരായ സ്ത്രീവിരുദ്ധതയും അസംബന്ധ നിയമവും കണ്ട് മിണ്ടാതിരിക്കാന്‍ ആ സ്‌കൂളിലെ ആണ്‍കുട്ടികള്‍ തയ്യാറായില്ല. അവര്‍ പ്രതികരിച്ചു. ആരും ഇതുവരെ പ്രതികരിക്കാത്ത രീതിയില്‍. എന്തിന്റെ പേരിലായിരുന്നോ വിദ്യാര്‍ത്ഥികളെ പുറത്താക്കിയത് അതു തന്നെയായിരുന്നു അവരുടെ ആയുധവും. ഷോള്‍ഡര്‍ കാണുന്ന വസ്ത്രമണിഞ്ഞായിരുന്നു ആണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്.

സ്‌കൂളില്‍ ഓഫ്-ഷോള്‍ഡര്‍ വസ്ത്രങ്ങള്‍ കാലങ്ങള്‍ക്ക് മുമ്പു തന്നെ നിരോധിച്ചതാണെന്നും എന്നാല്‍ ഇപ്പോഴാണ് അത് നടപ്പിലാക്കുന്നതെന്നുമായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം. രണ്ട് വര്‍ഷമായി അവിടെ പഠിക്കുന്ന പെണ്‍കുട്ടി പറയുന്നത് അങ്ങനെയൊരു നിയമമുണ്ടോയെന്ന് തനിക്കറിയില്ലെന്നും താന്‍ നേരത്തെ ഓഫ് ഷോള്‍ഡര്‍ വസ്ത്രങ്ങള്‍ ധരിക്കാറുണ്ടെന്നും മറ്റ് വിദ്യാര്‍ത്ഥികളും അങ്ങനെ വരാറുണ്ടെന്നുമായിരുന്നു.


Also Read: ‘എന്റെ പൊന്നണ്ണോ ഞങ്ങളൊന്ന് സമാധാനത്തോടെ ജീവിച്ചോട്ടെ’; അര്‍ത്തുങ്കല്‍ പള്ളിയ്‌ക്കെതിരെ വ്യാജ പ്രചരണവുമായെത്തിയ മോഹന്‍ദാസിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല


ഓഫ്-ഷോള്‍ഡര്‍ യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡാണെന്നും ഇതുവരേയും ആരും അതിനെതിരെ രംഗത്തെത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി ആണ്‍കുട്ടികളാണ് തോള് കാണുന്ന വസ്ത്രമണിഞ്ഞ് സ്‌കൂളിലെത്തിയത്. പിന്നാലെ ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

കയ്യില്ലാത്ത വസ്ത്രം ആണ്‍കുട്ടികളുടെ ശ്രദ്ധ തെറ്റിക്കുമെന്നായിരുന്നു സ്‌കൂളിന്റെ സര്‍ക്കുലറില്‍ പറയുന്നത്. അതിനാല്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നതില്‍ നിന്നും രക്ഷിക്കാനാണ് തങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കുലറില്‍ പറയുന്നു.

Advertisement