എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ കൈവശമുള്ള10,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ എന്തു ചെയ്യും?’; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലൈംഗിക തൊഴിലാളിയുടെ ട്വീറ്റ്
എഡിറ്റര്‍
Wednesday 3rd May 2017 11:53am

ന്യൂദല്‍ഹി: തന്റെ കൈവശം 10,000 രൂപയുടെ നിരോധിക്കപ്പെട്ട നോട്ടുകള്‍ ഉണ്ടെന്നും ഇത് മാറ്റിയെടുക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ട്വീറ്റ്. സ്വന്തം കൈ കൊണ്ടെഴുതിയ കത്താണ് അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനുമാണ് കത്ത്. ഒട്ടേറെ ദുരനുഭവങ്ങളെ അതിജീവിച്ച ഇവര്‍ തന്നെ സമീപിക്കുന്നവര്‍ നല്‍കുന്ന പണം സൂക്ഷിച്ച് വെയ്ക്കുകയായിരുന്നു.

ബംഗ്ലാദേശ് സ്വദേശിയാണ് ഇവര്‍. ജോലിവാഗ്ദാനം നല്‍കി ചിലര്‍ ഇവരെ ഇന്ത്യയിലെത്തിച്ച് വില്‍ക്കുകയായിരുന്നു. പൂനെയിലെ വേശ്യാലയത്തിലായിരുന്നു ഇവര്‍. ഇവിടെ നിന്നുള്ള ആകെ സമ്പാദ്യമായ 10,000 രൂപ മാറ്റിയെടുക്കാനാണ് ഇപ്പോള്‍ ഇവര്‍ ശ്രമിക്കുന്നത്.


Also Read: പവര്‍ ബാങ്ക് വാങ്ങുന്നുണ്ടോ? എന്നാല്‍ ഈ ഏഴ് കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക


ഇന്ത്യയിലെത്തുന്നതിന് മുന്‍പ് താന്‍ വിവാഹിതയായിരുന്നുവെന്ന് യുവതി പറയുന്നു. മൂന്ന് വര്‍ഷം മാത്രമായിരുന്നു ആ ദാമ്പത്യത്തിന്റെ ആയുസ്. വിവാഹമോചനത്തിന് ശേഷം ബംഗ്ലാദേശിലെ ഒരു ഫാക്ടറിയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തു. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇന്ത്യയില്‍ ലഭിക്കുമെന്ന് പറഞ്ഞത് വിശ്വസിച്ചാണ് ഇവര്‍ ചതിയില്‍ പെട്ടത്.

ആദ്യം ബംഗളുരുവിലും പിന്നീട് പൂനെയിലുമെത്തി. ബംഗ്ലാദേശിലേക്ക് പോകാന്‍ ആഗ്രഹിച്ച താന്‍ ഒടുവിലെത്തിയത് പൂനെയിലാണെന്ന് അവര്‍ എഴുതുന്നു. കഴിഞ്ഞവര്‍ഷമാണ് പീഡനങ്ങളില്‍ നിന്ന് യുവതി രക്ഷപ്പെട്ടത്.

Advertisement