എയ്ഡ്‌സിനേക്കാള്‍ മാരകമായ ലൈംഗിക സാംക്രമിക രോഗം 'സെക്‌സ് സൂപ്പര്‍ബഗ്' പടരുന്നു
TechD
എയ്ഡ്‌സിനേക്കാള്‍ മാരകമായ ലൈംഗിക സാംക്രമിക രോഗം 'സെക്‌സ് സൂപ്പര്‍ബഗ്' പടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2013, 1:00 pm

ന്യൂയോര്‍ക്ക്: എയ്ഡ്‌സിനേക്കാള്‍ മാരകമായ ലൈംഗിക സാംക്രമിക രോഗം “സെക്‌സ് സൂപ്പര്‍ബഗ്” പടരുന്നതായി ആരോഗ്യ വിദഗ്ധര്‍. എയ്ഡ്‌സിനേക്കാള്‍ മാരകമായ ഗോണോറിയാ വിഭാഗത്തില്‍ പെട്ട രോഗാണുവാണ് പടരുന്നത്.[]

ലോകത്ത് ഇന്നേവരെ കണ്ടുപിടിക്കപ്പെട്ട എല്ലാ ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ഗോണോറിയ. അമേരിക്ക, ജപ്പാന്‍, നോര്‍വേ എന്നിവിടങ്ങളിലാണ് രോഗം കണ്ടുപിടിക്കപ്പെട്ടത്.

മൂന്ന് ഭൂഖണ്ഡങ്ങളിലും കണ്ടെത്തിയതിനാല്‍ മറ്റ് രാജ്യങ്ങളിലും രോഗം പടര്‍ന്നിട്ടുണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 15 വയസ്സിനും 24 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെയാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.

h041 എന്നാണ് സെക്‌സ് സൂപ്പര്‍ബര്‍ഗ് അറിയപ്പെടുന്നത്. അമേരിക്കയില്‍ 2011 ല്‍ ജപ്പാനിലാണ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് രോഗം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

എയ്ഡ്‌സിനേക്കാള്‍ മാരകമായ സെക്‌സ് സൂപ്പര്‍ബഗ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അസുഖമാണ്. എയ്ഡ്‌സിനേക്കാള്‍ വേഗത്തില്‍ രോഗം ശരീരത്തില്‍ പടര്‍ന്ന പിടിക്കും. അമേരിക്കയില്‍ ശാസ്ത്രജ്ഞര്‍ രോഗത്തിനെതിരായി ആന്റിബയോട്ടിക്കുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ഇതുവരെ h041 രോഗം മൂലം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം വരാതെ സൂക്ഷിക്കലാണ് രോഗപ്രതിരോധത്തിനുള്ള ശരിയായ വഴിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സെക്‌സിലൂടെ പകരുന്ന രോഗമാണെന്നതിനാല്‍ സുരക്ഷിതമാര്‍ഗത്തിലൂടെ സെക്‌സ് വേണമെന്നും പുതിയ ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

രോഗവാഹകരാണെന്നുള്ള കാര്യം രോഗികള്‍ അറിയുന്നില്ല എന്നതിനാല്‍ രോഗം പടരാനുള്ള സാധ്യതയും വര്‍ധിക്കുന്നു. രോഗം ബാധിച്ചാല്‍ ലൈംഗികാവയവങ്ങളില്‍ കടുത്ത വേദനയും വ്ന്ധ്യതയ്ക്കും കാരണാമാവുകയും ചെയ്യും.

മദ്ധ്യകാലഘട്ടം മുതല്‍ ലൈംഗിക സാംക്രമിക രോഗമായ ഗൊണോറിയയെപ്പറ്റി അറിവുണ്ടായിരുന്നെങ്കിലും 194ം കളില്‍ പെനിസിലിന്‍ കണ്ടെത്തിയതോടെയാണ് ഫലപ്രദമായ ചികിത്സ ആരംഭിക്കുന്നത്.