Categories

ലൈംഗികാരോപണം: ഒബാമയുടെ സെക്യൂരിറ്റി ജീവനക്കാരെ പുറത്താക്കി

obama-sad

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സുരക്ഷാ ചുതലയുള്ള രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെ
ലൈംഗികാരോപണത്തെത്തുടര്‍ന്ന് പുറത്താക്കി.

ഹേയ്് ആഡംസ് ഹോട്ടലില്‍ വച്ചാണ് ആരോപണങ്ങള്‍ക്കടിസ്ഥാനമായ സംഭവമുണ്ടായതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വെളിപ്പെടുത്തി.

കൊളംബിയയില്‍ വടന്ന വേശ്യാവൃത്തി ആരോപണത്തില്‍ ഏജന്‍സിക്ക് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് നടപടിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വെളിപ്പെടുത്തുന്നു.

പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഒരു ഡസനോളം വരുന്ന രക്ഷാ സേനയുടെ ചുമതല നിര്‍വഹിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പുറത്താക്കപ്പെട്ടത്.

ഇയാള്‍ ഹോട്ടലില്‍ വച്ച് ഒരു സ്ത്രീയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും മോശമായി പെറുമാറുകയും ചെയ്തതായ് രഹസ്യാന്വോഷണ വിഭാഗം കണ്ടെത്തി.

ഔദ്യോഗിക തോക്കിലെ വെടിയുണ്ട മുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

ആരോപണ വിധേയനായ രണ്ടാമത്തെ ജീവനക്കാരന്‍ കീഴ്ജീവനക്കാരിക്ക് അശ്ലീല സംഭാഷണങ്ങളടങ്ങിയ ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Tagged with: