കോഴിക്കോട്: ഹോട്ടലുകളും റിസോര്‍ട്ടുകളും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘം കോഴിക്കോട്ട് പിടിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെയുള്ള സംഘത്തെ പിടികൂടിയത്.

അന്യസംസ്ഥാനത്ത് നിന്നുള്ളവരും സംഘത്തില്‍ ഉണ്ടെന്നാണ് അറിയുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

Ads By Google

റീന ജോസഫ്, ശ്വേത, ഡിജോ എന്ന തോമസ്, ഡെന്നീസ്, മുഹമ്മദ് അസ് ലം എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്ന സംഘത്തില്‍പെട്ടവരാണ് പിടിയിലായതെന്ന് സൂചനയുണ്ട്.