ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വിലയേറിയ ഇന്റര്‍നെറ്റ് ഡൊമൈന്‍ എന്ന പദവി സെക്‌സ് ഡോട്ട് കോം സ്വന്തമാക്കി. സാമ്പത്തിക തകര്‍ച്ചമൂലം ഉടമകളായ എസ്‌കോം എന്‍ എല്‍ സിയാണ് ഡൊമൈന്‍ 1.3 കോടി ഡോളറിന് വിറ്റത്.

ക്ലോബര്‍ ഹോള്‍ഡിംഗ് ആണ് സെക്‌സ് ഡോട്ട് കോം സ്വന്തമാക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ഡൊമൈന്‍ വില്‍പ്പനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് സെക്‌സ് ഡോട്ട് കോം വിറ്റഴിച്ചത്.

2006ലായിരുന്നു എസ്‌കോം ഡൊമൈന്‍ സ്വന്തമാക്കിയത്. 11.5 മില്യണ്‍ ഡോളറിനായിരുന്നു കച്ചവടം. ബിസിനസുകാരനായ ഗാരി ക്രെമന്റെ പേരിലാണ് സെക്‌സ് ഡോട്ട് കോം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തുടര്‍ന്ന് സ്റ്റീഫന്‍ എം കൊഹെന്‍ നിയമവിരുദ്ധമായി ഓഹരി കൈക്കലാക്കിയതോടെയാണ് ഡോട്ട് കോമിന്റെ അവകാശത്തിനായുള്ള തര്‍ക്കം തുടങ്ങിയത്.