വത്തിക്കാന്‍ സിറ്റി: വിവിധ രാഷ്ട്രങ്ങളിലെ ക്രൈസ്തവ പുരോഹിതന്‍മാര്‍ക്കെതിരേ ഉയരുന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ നിര്‍ണായക < കൂടിക്കാഴ്ച്ച തുടങ്ങി. വത്തിക്കാന്റെ കീഴിലുള്ള എല്ലാ കര്‍ദിനാള്‍മാരെയും മാര്‍പാപ്പ ചര്‍ച്ചക്കുവിളിച്ചിട്ടുണ്ട്. യൂറോപ്പിലേയും അമേരിക്കയിലേയും പ്രമുഖ പുരോഹിതന്‍മാര്‍ക്കെതിരേ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത് വത്തിക്കാനെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ നടത്തിയതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്. ആരോപണവിധേയരായ പുരോഹിതന്‍മാര്‍ക്കെതിരേ ശക്തമായ നടപടിയെടുത്താലെ ഇത്തരം സംഭവങ്ങള്‍ തടയാന്‍ കഴിയൂ എന്നാണ് അവര്‍ വാദിക്കുന്നത്. പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുന്‍ മാര്‍പാപ്പ ജോണ്‍ പതിനാറാമനും 2002ല്‍ ഇത്തരം ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. പുരോഹിതന്‍മാര്‍ക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പോപ് ബെനഡിക്റ്റ് പതിനാറാമന്‍ മാപ്പുപറഞ്ഞിരുന്നു.