മുംബൈ: വാങ്കഡേ സ്‌റ്റോഡിയത്തില്‍ മുംബൈയ്ക്ക് മുന്നില്‍ 35റണ്‍സിന് കീഴടങ്ങേണ്ടി വന്നത് നാല് വിക്കറ്റ് ഒരുമിച്ച് പോയതിനാലാണെന്ന് സെവാഗ്. ഏഴ് റണ്‍സ് എടുക്കുന്നതിനിടെയാണ് നാല് വിക്കറ്റ് നഷ്ടമായത്. എന്നിട്ടും തങ്ങള്‍ 146 റണ്‍സ് നേടിയെന്നും സെവാഗ് പറഞ്ഞു. മുംബൈയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘മാച്ച് ഏറെ രസകരമായിരുന്നു. ലസിത് മലിംഗയുടെ ബോളിംങ്ങിനു മുന്നില്‍ ദല്‍ഹിയുടെ ബാറ്റിംങ് നിര തകരുകയായിരുന്നു. മുംബൈയുടെ ബൗളേഴ്‌സിനുമുന്നില്‍ മുന്‍ നിര ബാറ്റ്‌സ്മാന്‍ മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ടീമിനെ ജയിപ്പിക്കുക എന്ന ചുമതല മധ്യനിരയുടെ തലയിലായി’- സെവാഗ് പറഞ്ഞു.

‘മുംബൈയുടേത് മികച്ച് ബൗളിംങ്ങായിരിന്നു. ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തില്ല. ഫീല്‍ഡിംങ്ങിലും മികവ് പുലര്‍ത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല. ക്യാച്ചുകള്‍ പലതും വിട്ടുകളഞ്ഞു’.

‘ശ്രീലങ്കന്‍ പേസര്‍ മലിംഗയെ നേരിടുക എന്നത് ഒരു പുതിയ ബാറ്റ്‌സ്മാനെ സംബന്ധിച്ച് എളുപ്പം നടക്കുന്ന കാര്യമല്ല.’

കഴിഞ്ഞ മാച്ചുകളില്‍ സ്‌കോര്‍ പിന്‍തുടര്‍ന്ന് വിജയിക്കാന്‍ ടീമിന് കഴിഞ്ഞിരുന്നു. അതിനാലാണ് ടോസ് നേടിയ ശേഷം ഫീല്‍ഡിംങ് തിരഞ്ഞെടുത്തതെന്ന് തന്റെ തീരുമാനത്തെ ന്യായീകരിച്ച് സെവാഗ് പറഞ്ഞു.