ജൊഹാനസ്ബര്‍ഗ്:  ഫോം നഷ്ടപ്പെട്ടും ശാരീരിക പ്രശ്‌നങ്ങള്‍ മൂലവും കളിയില്‍ നിന്നും വിട്ടുനിന്ന ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് തിരിച്ചുവരുന്നു.

Subscribe Us:

നാളെ നടക്കുന്ന ചാലഞ്ചര്‍ ട്രോഫി ട്വന്റി-20യിലൂടെയാണ് സെവാഗ് തിരിച്ചുവരുന്നത്. ഐപിഎല്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായാണ് സേവാഗിന്റെ ടീമായ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ആദ്യമല്‍സരം.

Ads By Google

ഇന്നലെ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനായ സേവാഗ് കളിക്കാന്‍ യോഗ്യനാണെന്ന് ഡെയര്‍ ഡെവിള്‍സിന്റെ ഒഫീഷ്യല്‍ വെളിപ്പെടുത്തി. ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ് ക്കെതിരായ സൂപ്പര്‍ എട്ടിലെ അവസാനമല്‍സരത്തിലാണ് സേവാഗിന്റെ ഇടതു കണങ്കാലിന് പരുക്കേറ്റത്.

ദല്‍ഹിയും സിഡ്‌നി സിക്‌സേഴ്‌സും തമ്മില്‍ ഇന്നലെ നടന്ന പരിശീലനമല്‍സരത്തില്‍ ഇറങ്ങിയെങ്കിലും സെവാഗിന് മികച്ച ഫോം നിലനിര്‍ത്താനായിരുന്നില്ല. 107 റണ്‍സിന് പുറത്തായ ദല്‍ഹിക്കെതിരെ സിഡ്‌നി അഞ്ച് വിക്കറ്റ് വിജയം കണ്ടെത്തുകയും ചെയ്തു.

ട്വന്റി-20 ലോകകപ്പില്‍ തിളങ്ങാതെപോയ സെവാഗ് മികച്ച ഫോമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് സെവാഗ് ആരാധകര്‍.