എഡിറ്റര്‍
എഡിറ്റര്‍
‘കൈയില്‍ എപ്പോഴും പ്ലാസ്റ്ററുണ്ടാകട്ടെ’; വോണിന് ജന്മദിനാശംസയുമായി സെവാഗിന്റെ ട്വീറ്റ്
എഡിറ്റര്‍
Wednesday 13th September 2017 5:11pm

ന്യൂദല്‍ഹി: ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് ആശംസ നേര്‍ന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദ്ര സെവാഗ്. കൈയ്ക്ക് പരിക്കു പറ്റി പ്ലാസ്റ്ററുമിട്ട് നില്‍ക്കുന്ന വോണിന്റെ കൂടെ നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് സെവാഗിന്റെ ആശംസ

ഒപ്പം ജന്മദിനത്തിന് ആയൂരാരോഗ്യങ്ങള്‍ നേരുന്ന പതിവ് പല്ലവി മാറ്റി താങ്കളുടെ കൈയില്‍ എന്നും പ്ലാസ്റ്റര്‍ കാണാനാണ് ബാറ്റസ്മാന്‍മാര്‍ ആഗ്രഹിക്കുന്നത് എന്നു പറഞ്ഞായിരുന്നു വീരുവിന്റെ ആശംസ. ട്വിറ്ററിലൂടെയായിരുന്നു സെവാഗിന്റെ ആശംസ.


Also Read: എന്തുകൊണ്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ കൂടുതല്‍ പേരെ ചേര്‍ക്കുന്നില്ല..?; മറുപടിയുമായി മഞ്ജു വാര്യര്‍


ലോകം കണ്ട ഏറ്റവും മികച്ച സ്പിന്നറിലൊരാളായ വോണിന്റെ 48-ാം ജന്മദിനമാണ് ഇന്ന്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറാണ് വോണ്‍. വിരമിച്ച ശേഷം ക്രിക്കറ്റ് കമന്റേറ്ററുടെ റോളിലാണിപ്പോള്‍ താരം.

മുമ്പ് ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ്മയുടെ ജന്‍മദിനത്തിന് ബുര്‍ജ് ഖലീഫ എന്നു പറഞ്ഞായിരുന്നു വീരുവിന്റെ ട്വീറ്റ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് അഭിനന്ദനമറിയിച്ചുള്ള വീരുവിന്റെ ട്വീറ്റും ചര്‍ച്ചയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സെവാഗ് ടി-10 ഫോര്‍മാറ്റില്‍ ഗെയലിനോടും അഫ്രീദിയ്ക്കുമൊപ്പം തിരിച്ചുവരവിനൊരുങ്ങുകയാണ്.

Advertisement