എഡിറ്റര്‍
എഡിറ്റര്‍
പന്തിന് പിന്നാലെ ഓടി മറിഞ്ഞ് വീണ അമിത് മിശ്രയെ ട്രോളി സെവാഗ് ; ചിരിയുടെ വെടിക്കെട്ടുമായി വീണ്ടും വീരു, വീഡിയോ കാണാം
എഡിറ്റര്‍
Friday 3rd February 2017 3:34pm

mishra
ബംഗലൂരു: സോഷ്യല്‍ മീഡിയയിലൂടെ ഇന്നും ആളുകളെ ചിരിയുടെ ബൗണ്ടറി കടത്തുന്നതിന് യാതൊരു പിശുക്കും കാണിക്കാത്തയാളാണ് ഇന്ത്യയുടെ വീരു എന്ന വിരേന്ദര്‍ സെവാഗ്. വീണ്ടുമൊരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുകയാണ് സെവാഗ് ഇപ്പോള്‍. ഇത്തവണ ഇരയായത് ഇന്ത്യയുടെ ലെഗ് സ്പിന്നറായ അമിത് മിശ്രയാണ്.

ഇംഗ്ലണ്ടുമായുള്ള അവസാന ട്വന്റി-20 യ്ക്ക് ശേഷം നടന്ന മാച്ച് അവലോകനത്തിലായിരുന്നു സെവാഗ് മിശ്രയെ പരിഹസിച്ചത്. ബംഗലൂരു ട്വന്റി-20 യിലെ താരം യുസ്‌വേന്ദ്ര ചാഹലായിരുന്നെങ്കിലും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ വരിഞ്ഞ് മുറുക്കുന്നതില്‍ മിശ്രയും ഒട്ടും പിന്നോട്ടായിരുന്നില്ല.

മത്സരത്തിനിടെ ജെയ്‌സണ്‍ റോയുടെ ബൗണ്ടറിയിലേക്ക് പാഞ്ഞ ഷോട്ട് തടുക്കാനായി ഓടിയ മിശ്ര വീണത് ഗ്യാലറിയേയും മൈതാനത്തേയും ഒരു പോലെ ചിരിപ്പിച്ചിരുന്നു. ഉരുണ്ട് മറിഞ്ഞിട്ടാണെങ്കിലും പന്ത് പിടിയിലൊതുക്കാന്‍ മിശ്രയ്ക്ക് സാധിച്ചിരുന്നു.


Also Read: അവനോട് കളിക്കാന്‍ നില്‍ക്കണ്ട, പണി പാളും ; ഇന്ത്യയിലേക്ക് വണ്ടി കയറാന്‍ നില്‍ക്കുന്ന ഓസീസ് ടീമിന് ഹസിയുടെ ഉപദേശം


മിശ്രയുടെ വീഴ്ച മത്സരശേഷം നടന്ന അവലോകനത്തിലും ചിരി പടര്‍ത്തി. മൈക്ക് കയ്യില്‍ കിട്ടിയ സെവാഗ് മിശ്രയെ രസകരമായ രീതിയില്‍ കളിയാക്കുകയും ചെയ്തു. പന്ത് കണ്ടതും മിശ്രാജി എടുത്തു ചാടുകയായിരുന്നു. പന്തിനെ കൈ കൊണ്ട് തൊടാന്‍ പോലും സാധിച്ചില്ല. എന്നിട്ടും പന്ത് നിന്നു. ക്രിക്കറ്റിന് പകരം ചെസ്സായിരുന്നു കളിക്കുന്നതെങ്കില്‍ മിശ്രാജിയ്ക്ക് ചാടേണ്ടി വരുമായിരുന്നില്ല, ബുദ്ധി മാത്രം ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു സെവാഗിന്റെ കമന്റ്.

 

Advertisement