ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നാലാംസീസണില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്രസെവാഗ് നയിക്കും. ആദ്യ രണ്ടുസീസണിലും സെവാഗായിരുന്ന ദല്‍ഹിയുടെ ക്യാപ്റ്റന്‍.

ഈ രണ്ടു സീസണിലും ടീമിനെ സെമിയിലെത്തിക്കാന്‍ സെവാഗിന് കഴിഞ്ഞു. 2009ലെ ചാമ്പ്യന്‍സ് ലീഗില്‍ ദല്‍ഹിയെ നയിച്ചത് ഗൗതം ഗംഭീറായിരുന്നു. നാലാം സീസണില്‍ കൊല്‍ക്കത്തയ്ക്കുവേണ്ടിയാണ് ഗംഭീര്‍ പാഡണിയുക.

അതിനിടെ ശ്രീലങ്കയുടെ മഹേല ജയവര്‍ധനയായിരിക്കും കൊച്ചി ടീമിനെ നയിക്കുകയെന്ന് വ്യക്തമായിട്ടുണ്ട്.