എഡിറ്റര്‍
എഡിറ്റര്‍
ധോണിയെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു: വിരേന്ദര്‍ സെവാഗ്
എഡിറ്റര്‍
Thursday 23rd February 2017 11:21am


മുംബൈ: നായകസ്ഥാനത്തു നിന്നും എം.എസ് ധോണിയെ മാറ്റി ക്രിക്കറ്റ് ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ്. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തായിരിക്കും ടീമിനെ ഐ.പി.എല്ലിന്റെ ഈ സീസണില്‍ നയിക്കുക. എന്നാല്‍ ധോണിയെ മാറ്റിയതില്‍ സഹതാരമായിരുന്ന വിരേന്ദര്‍ സെവാഗ് വളരെ ഹാപ്പിയാണ്.

‘ ധോണിയെ പുറത്താക്കിയതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. കാരണം, ഇനി എന്റെ ടീമിന് പൂനെ ടീമിനെ തോല്‍പ്പിക്കാന്‍ എളുപ്പമാകുമല്ലോ ‘ എന്നായിരുന്നു വിരേന്ദര്‍ സെവാഗിന്റെ പ്രതികരണം.

ഐ.പി.എല്‍ ടീമായ ,കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് വിഭാഗം തലവനാണ് സെവാഗ്. നേരത്തെ ടീമിനുവേണ്ടി ലീഗില്‍ കളിച്ചിട്ടുമുണ്ട്.

ധോണി ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാണ് ധോണിയെന്നും എന്നാല്‍ അദ്ദേഹത്തെ നായകസ്ഥാനത്തുനിന്നും പുറത്താക്കിയത് ടീമിന്റെ തീരുമാനമായിരിക്കാം എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ നിശ്ചിത ഓവര്‍ മത്സരങ്ങളുടെ നായകസ്ഥാനത്തു നിന്നും ഒഴിഞ്ഞ ധോണിയെ ഐ.പി.എല്‍ പത്താം സീസണിന്റെ ലേലത്തിന് രണ്ട് ദിവസം മുമ്പായിരുന്നു ടീം അധികൃതര്‍ നായക സ്ഥാനത്തുനിന്നും പുറത്താക്കുന്നത്.

മുമ്പത്തെ പോലെ അദ്ദേഹം സ്വയം പിന്മാറിയതാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ധോണി സ്വയം ഒഴിയുകയല്ലായിരുന്നുവെന്നും തങ്ങള്‍ അദ്ദേഹത്തെ പുറത്താക്കി പകരം സ്റ്റീവ് സ്മിത്തിനെ നായകനായി തെരഞ്ഞെടുക്കുകയുമായിരുന്നു എന്നാണ് ടീം ഉടമയായ സഞ്ജീവ് ഗോയങ്ക പിന്നീട് വ്യക്തമാക്കിയത്.

Advertisement