എഡിറ്റര്‍
എഡിറ്റര്‍
നിങ്ങള്‍ പറയുന്നത് പോലയല്ല കാര്യങ്ങള്‍ ; വിവാദ ട്വീറ്റിന് വിശദീകരണവുമായി സെവാഗ്
എഡിറ്റര്‍
Tuesday 28th February 2017 11:13pm


ന്യൂദല്‍ഹി: എ.ബി.വി.പിയ്‌ക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തിയ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹറിനെ പരിഹസിച്ചു കൊണ്ടുള്ള തന്റെ ട്വീറ്റിനെ ന്യായീകരിച്ച് വിരേന്ദര്‍ സെവാഗ് രംഗത്ത്. തന്റെ ട്വീറ്റ് തീര്‍ത്തും തമാശയായിരുന്നുവെന്നാണ് സെവാഗ് പറയുന്നത്.

ഗുര്‍മെഹറിനെ പരിഹസിച്ചു കൊണ്ടുള്ള സെവാഗിന്റെ ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സെവാഗ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആളുകള്‍ പറയുന്നത് പോലെയല്ല. തന്റെ ട്വീറ്റ് തീര്‍ത്തും തമാശയായിരുന്നുവെന്നും ആളുകള്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് സെവാഗ് പറയുന്നത്.

സെവാഗിന് പിന്നാലെ ഒളിമ്പിക് താരങ്ങളായ യോഗേശ്വര്‍ ദത്ത്, ഗീത ഫോഘട്ട്, ബബിത ഫോഘട്ട് തുടങ്ങിയ താരങ്ങളും ബോളിവുഡ് താരങ്ങളും ഗുര്‍മെഹറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇവരെ വിമര്‍ശിച്ച് ഹിന്ദി ഗാന രചയിതാവായ ജാവേദ് അക്തറും മറ്റും ഗുര്‍മെഹറിന് പിന്തുണയുമായി രംഗത്ത് വരികയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജിജുവും ഗുര്‍മെഹറിനെ വിമര്‍ശിച്ചിരുന്നു.

‘ എന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണ്’ എന്നെഴുതിയ പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചായിരുന്നു ഗുര്‍മെഹര്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെയായിരുന്നു സെവാഗിന്റെ ട്വീറ്റ്.


Also Read: ക്രിക്കറ്റിന് കാത്തിരിക്കാം പക്ഷെ എന്റെ മകള്‍ക്ക് കഴിയില്ല, എന്റെ കുടുംബമാണ് എന്റെ ലോകം; ഹര്‍ഭജന്‍ സിംഗ് പറയുന്നു


രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചതും ഞാനല്ല, എന്റെ ബാറ്റായിരുന്നു. എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ഇതിനെതിരെ പലഭാഗത്തു നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹറിന് തന്റെ അച്ഛനോടുള്ള വികാരത്തെ മാനിക്കാത്തതാണ് സെവാഗിന്റെ ട്വീറ്റ് എന്നായിരുന്നു വിമര്‍ശനം.

Advertisement