ചണ്ഡിഗഢ്: കടുത്ത വരള്‍ച്ചയില്‍ പഞ്ചാബ് ദാരിദ്ര്യത്തെ നേരിടുകയാണ്. വാര്‍ഷിക മഴ ലഭ്യതയില്‍ 66 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഭക്രാനംഗല്‍ ഡാമിലെ ജല നിരപ്പ് വളരെയധികം താഴ്ന്നതിന്റെ ഫലമായി വൈദ്യുത ക്ഷാമവും ഉണ്ടായി.

Ads By Google

ഇതിനെ തുടര്‍ന്ന് സംസ്ഥാനം കടക്കെണിയിലുമാണിപ്പോള്‍. മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് കൃഷി നടത്താന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ക്ഷാമം നേരിടാന്‍ 1000 കോടിരൂപയുടെ ദുരിതാശ്വാസ നിധിക്കായി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിച്ചിരിക്കുകയാണ്.

പഞ്ചാബില്‍ മഴലഭ്യതയില്‍ 66 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോള്‍ അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയില്‍ സ്വാഭാവിക മഴ ലഭ്യത 70 ശതമാനവും ഹിമാചലില്‍ 48 ശതമാനവും കുറവ് രേഖപ്പെടുത്തി.

ലാഭത്തെക്കാള്‍ ചെലവ് കൂടിയിരിക്കുന്നതുകൊണ്ട് കര്‍ഷകര്‍ കൃഷി നിര്‍ത്തി വെച്ചരിക്കുകയാണ്.