എഡിറ്റര്‍
എഡിറ്റര്‍
ഇറ്റലിയില്‍ ഭൂമി കുലുക്കം; അഞ്ചുപേര്‍ മരിച്ചു
എഡിറ്റര്‍
Sunday 20th May 2012 4:00pm

ബൊലോഗ്ന: ഇറ്റലിയില്‍ വന്‍ ഭൂമികുലുക്കം. ഇറ്റലിയിലെ വടക്കന്‍ നഗരമായ ബൊലോഗ്നയിലാണ് ഭൂമികുലുക്കം രേഖപ്പെടുത്തിയത്. അഞ്ച് മരണങ്ങളും അമ്പതോളം പേര്‍ക്ക് പരിക്കും പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഇന്ന് രാവിലെ 4 മണിക്കായിരുന്നു സംഭവം. മുന്‍ കരുതല്‍ എന്ന നിലയ്ക്ക് ആശുപത്രികള്‍ ഇപ്പോള്‍തന്നെ തയ്യാറായിക്കഴിഞ്ഞു. നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. നിരവധി പുരാതനമായകെട്ടിടങ്ങളുള്‍പ്പടെ തകര്‍ന്നതായാണ് കണക്കാക്കപ്പെടുന്നത്.

ബൊലോഗ്ന, മൊഡേണ, ഫെറാറ, റോവിഗോ, വെറോണ, മാന്റുവ മുതലായ നഗരങ്ങളെയാണ് ഭൂമി കുലുക്കം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

കെട്ടിടങ്ങല്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് അന്വഷിച്ചു വരികയാണ്. ‘ഞങ്ങള്‍ ഭയന്നിരിക്കുകയാണ്. ആദ്യ കുലുക്കത്തില്‍ തന്നെ ഗ്രാമവാസികളടക്കം എല്ലാവരും തെരുവിലിറങ്ങി. അടുത്ത നിമിഷത്തില്‍ തന്നെ ജനങ്ങള്‍ കറുകളില്‍ അഭയം തേടി. ഭാഗ്യത്തിന് അധികം നാശനഷ്ടം ഉണ്ടായിട്ടില്ല.’, ഓസ്റ്റിഗ്ലിയ മേയര്‍ ഉമ്പെര്‍ട്ടോ മാസ്സ പറഞ്ഞു.

Advertisement