ഈദ് ദിനത്തില്‍ തിയ്യറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ജോഷിയുടെ സെവന്‍സ് ഓണത്തിന് തിയ്യറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് റിലീസ് നീട്ടിയത്. ചിത്രത്തിന്റെ ഇംഗ്ലീഷ് പേരിനോടൊത്ത്  (Sevens) സംഖ്യാജ്യോതിഷികളുടെ നിര്‍ദ്ദേശ പ്രകാരം ഒരു ‘ഇ’ കൂടി ചേര്‍ക്കാന്‍ (Sevenes) തീരുമാനമാച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ പ്ലേ ഹൗസാണ് ചിത്രം തിയ്യറ്ററുകളിലെത്തിക്കുന്നത്. പൂര്‍ണ്ണമായും യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം പേര് സൂചിപ്പിക്കും പോലെ ഫുട്‌ബോള്‍ തന്നെയാണ്. ഫുട്‌ബോളിന്റെ പിന്നാമ്പുറങ്ങളിലൂടെയുള്ള ഒരു െ്രെകം തില്ലറാണ് ജോഷി ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, നദിയാ മൊയ്തു, ആസിഫ് അലിസ ഫഹദ് ഫാസില്‍, നിവിന്‍ പോളി, മിഥുന്‍, രജിത് മേനോന്‍, കുട്ടു, ഭാമ, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

മലയാളികളുടെ പ്രിയതാരം നദിയാ മൊയ്തു പോലീസ് കമ്മീഷണറുടെ വേഷത്തിലെത്തുന്ന സെവന്‍സ്; കുഞ്ചാക്കോ ബോബന്റെ ആദ്യത്തെ ജോഷി ചിത്രമാണ്. ആസിഫ് അലിസ ഫഹദ് ഫാസില്‍, നിവിന്‍ പോളി, മിഥുന്‍, രജിത് മേനോന്‍, കുട്ടു, ഭാമ, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.