എഡിറ്റര്‍
എഡിറ്റര്‍
ഏഴ് വയസ്സുകാരന്‍ രണ്ട് പുസ്തകങ്ങളുടെ രചയിതാവ്
എഡിറ്റര്‍
Thursday 17th January 2013 11:24am

കൊല്‍ക്കത്ത: പൃഥ്വിക്ക് വയസ്സ് ഏഴ്. പാലിയന്തോളജി(ദിനോസറിനെ കുറിച്ചുള്ള പഠനം)യില്‍ രണ്ട് ഗ്രന്ഥങ്ങളുടെ  ഉപജ്ഞാതാവ്. പൃഥ്വിയുടെ ‘വെന്‍ ഡൈനോസേഴ്‌സ് റോമ്ഡ് ദി എര്‍ത്ത്’ എന്ന പുസതകം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

Ads By Google

നാലാം ക്ലാസുകാരാനായ പൃഥ്വി തന്റെ മുതിര്‍ന്ന ക്ലാസുകാര്‍ക്കുള്‍പ്പെടെ നാലോളം ക്ലാസുകളില്‍ പഠിപ്പിക്കുന്നുമുണ്ട്. പൃഥ്വിയ്ക്ക് ഒമ്പത് മാസമുള്ളപ്പോഴാണ് ആദ്യമായി ദിനോസറിനോട് ഇഷ്ടം തോന്നുന്നത്.

ദിനോസറിനെ കുറിച്ച് പൃഥ്വി പറയുന്നതിങ്ങനെ, മനുഷ്യരേക്കാളും അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ച ദിനോസറുകളില്‍ നമ്മള്‍ കണ്ടെത്തിയത് വളരെ കുറച്ചെണ്ണത്തിനെ മാത്രമാണ്. ഇനിയുമെത്രയോ ദിനോസര്‍ വര്‍ഗങ്ങളെ കണ്ടെത്താനിരിക്കുന്നു.’

പൃഥ്വി വേണ്ട എല്ലാ പ്രോത്സാഹനവും നല്‍കുന്നത് മുത്തശ്ശനാണ്. പൃഥ്വിക്ക് വേണ്ട എല്ലാ പ്രോത്സാഹനവും പഠനത്തിനാവശ്യമായ മുഴുവന്‍ കാര്യങ്ങളും ചെയ്യുന്നതും മുത്തശ്ശനാണ്.

തന്റെ മൂന്നാമത്തെ പുസ്തക രചനയിലാണ് പൃഥ്വിക് ഇപ്പോള്‍. ലോക പ്രശസ്തനായ പാലിയന്തോളജിസ്റ്റാവാനാണ് പൃഥ്വിക് ലക്ഷ്യമിടുന്നത്.

Advertisement