എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ താരലേലത്തില്‍ കണ്ണുംനട്ട് കേരളവും; ലേലത്തിന് ഏഴ് കേരള താരങ്ങളും
എഡിറ്റര്‍
Friday 17th February 2017 3:22pm

മുംബൈ: ഇന്ത്യന്‍ നഗരങ്ങളെ ക്രിക്കറ്റിന്റെ പൂരപ്പറമ്പാക്കാന്‍ ഐ.പി.എല്‍ വീണ്ടും എത്തുകയാണ്. ഈ മാസം ഇരുപതിനായിരിക്കും താരലേലം. ഇത്തവണ താരലേലത്തിന് അരങ്ങൊരുങ്ങുമ്പോള്‍ കേരളത്തിനും പ്രതീക്ഷയേറയാണ്. കേരളത്തിന്റെ ഏഴ് താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുക. കേരള ടീം നായകന്‍ രോഹന്‍ പ്രേം, പേസര്‍മാരായ സന്ദീപ് വാരിയര്‍, ബേസില്‍ തമ്പി, കെ.എം ആസിഫ്, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദ്, ഓഫ് സ്പിന്നര്‍ ഫാബിദ് ഫാറൂഖ്, ഓള്‍റൗണ്ടറായ വിനോദ് കുമാര്‍ എന്നിവരാണ് ലേലത്തിലുള്ളത്. എല്ലാവരുടേയും അടിസ്ഥാന വില പത്ത് ലക്ഷമാണ്.

കേരളത്തിന്റെ താരങ്ങളല്ലെങ്കിലും മലയാളികളായ കരുണ്‍ നായരും ശ്രേയ്യസ് അയ്യരും ലേലത്തിലുണ്ട്. ആകെ മൊത്തം ഒമ്പത് മലയാളികള്‍. ഇത്രയും മലയാളി താരങ്ങള്‍ ഒരുമിച്ച് ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്. ലീഗിലെ മറ്റു മലയാളി താരങ്ങളായ സഞ്ജു സാസംണും സച്ചിന്‍ ബേബിയും അതാത് ടീമുകളില്‍ തന്നെ കളിക്കും. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമാണ് സഞ്ജു. ബാംഗ്ലൂരിലാണ് സച്ചിന്‍ കളിക്കുന്നത്.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമംഗമായിരുന്നു സന്ദീപ് നായര്‍. മുംബൈ ഇന്ത്യന്‍സിന്റെ സെലക്ഷന്‍ ട്രെയല്‍സിലും സന്ദീപ് പങ്കെടുത്തിരുന്നു. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത വിനോദ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഏറെ ആഘോഷിപ്പിക്കപ്പെട്ടിരുന്നു.


Also Read:തനിക്ക് നീതി നിഷേധിക്കപ്പെട്ടു; ബി.സി.സി.ഐക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്രീശാന്ത് 


ഐ.പി.എല്ലിന്റെ പത്താമത്തെ സീസണിലെ ആദ്യമത്സരം ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും വിരാടിന്റെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്. ഹൈദരാബാദിലാണ് അരങ്ങേറ്റ മത്സരം. നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ബാംഗ്ലൂരിനെയായിരുന്നു പരാജയപ്പെടുത്തിയത്.

Advertisement