പനാജി: ഗോവയില്‍ പതിനഞ്ചു കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികള്‍ മരണപ്പെട്ടു. മറ്റു കുട്ടികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സഹായത്തിന് ബസ്സില്‍ ഉണ്ടാകാറുള്ള ഒരു സ്ത്രീയും മറിഞ്ഞ ബസ്സില്‍ ഉള്ളതായാണ് വിവരം.

ഗോവയിലെ അല്‍ഡോണ ഗ്രാമത്തില്‍ ഇന്നു രാവിലെയാണ് സംഭവം. കല്‍വി നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

Subscribe Us:

ഉടന്‍ തന്നെ പൊലീസും നേവി ഡൈവേഴ്‌സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഇതുവരെയും ആരെയും രക്ഷിക്കാനായിട്ടില്ല. മരണ നിരക്ക് ഉയരുമെന്നാണ് കരുതുന്നത്.

ബസ് ഡ്രൈവറും കണ്ടക്ടറും അപകടമുണ്ടായപ്പോള്‍ ചാടി രക്ഷപ്പെട്ടു. എന്നാല്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മരിച്ചവരുടെ കുടുംബത്തിന് ഗോവ സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Malayalam News

Kerala News In English